പാനൂര്‍: സദാനന്ദന്‍ മാസ്റ്റര്‍ വിജയിക്കണം. വീഴരുത് ഒരു തുളളി ചോരയെനിയുമീ മണ്ണില്‍. കൂത്തുപറമ്പിലെ വോട്ടര്‍മാരില്‍ നിന്നും ഉയരുന്ന പൊതുവികാരമാണിത്. സിപിഎം അക്രമരാഷ്‌ട്രീയത്തില്‍ നിവര്‍ന്നു നില്‍ക്കാനാകാതെ പൊയ്‌കാലുമായി കഷ്ടതയോടെ ഓരോ വോട്ടര്‍മാരെയും കാണുമ്പോള്‍ നിങ്ങള്‍ക്കാണ് എന്റെ വോട്ടെന്ന് പറയുന്നു ഏവരും.രണ്ടാം തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച സി.സദാനന്ദന്‍ മാസ്റ്റര്‍ ഇന്നലെ പ്രമുഖ ഗാന്ധിയന്‍ കെപിഎ.റഹീംമാസ്റ്ററുടെ അനുഗ്രഹമാണ് ആദ്യം തേടിയത്. പിന്നീട് പ്രവര്‍ത്തകരുടെ കല്ല്യാണവീടുകളിലും എത്തി. അണിയാരത്ത് അക്രമിക്കപ്പെട്ട ശ്രീനാരായണ മഠവും സന്ദര്‍ശിച്ചു. തുടര്‍ന്ന്് ബാലസാഹിത്യകാരന്‍ മുകുന്ദന്‍ പുലരിയെ കണ്ടു. വിശ്രമമില്ലാതെ ഇരുമുന്നണികളെയും ബഹുദൂരം പിന്നിലാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി പര്യടനത്തിലാണ്. മണ്ഡലത്തിന്റെ സമഗ്രവികസനവും സമാധാനവുമാണ് മുദ്രാവാക്യം. ഇടതുകോട്ടകളിലടക്കം സി.സദാനന്ദന്‍ മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം ഭീഷണിയായി മാറിക്കഴിഞ്ഞു. മാറ്റത്തിനായി ശംഖൊലി മുഴക്കി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ഈ മാതൃക അദ്ധ്യാപകന്റെ കൂടെ അണിനിരന്നിട്ടുണ്ട്. വിജയം മാത്രമാണ് ലക്ഷ്യം. അതു നേടാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ് സി.സദാനന്ദന്‍ മാസ്റ്റര്‍.
















