പയ്യന്നൂര്‍: കൈതപ്രം പാണപ്പുഴയിലെ മീനാക്ഷി നമ്പ്യാര്‍ ആഹഌദത്തിന്റെ കൊടുമുടിയിലാണ്.ബ്രസ്സല്‍സില്‍ പതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യുന്നതിനിടെ ആണ് ഏഴുവയസ്സ് മാത്രം പ്രായമുള്ള മീനാക്ഷിയുടെ വലിയ മനസ്സിനെ മോഡി പ്രകീര്‍ത്തിച്ചത്.ബ്രസ്സല്‍സില്‍ അച്ഛന്‍ സുഭാഷ് നമ്പ്യാരോടും അമ്മ സ്മിതയോടുമൊപ്പമാണ് മീനാക്ഷി മോഡിയെ കാണാനെത്തിയത്. മോഡിജിയുടെ കടുത്ത ആരാധികയായ ഈ കൊച്ചുമിടുക്കി തനിക്കു ലഭിച്ച പോക്കറ്റ് മണികകളല്ലാം സമാഹരിച്ച് ഭാരതത്തിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവന ചെയ്യകയായിരുന്നു. നേരത്തെ സംഭരിച്ചു വച്ചിരുന്ന തുക മോഡിജി ബ്രസ്സല്‍സില്‍ എത്തുന്നതറിഞ്ഞ് സുഭാഷ് നമ്പ്യാരുടെ സഹോദരന്‍ ജയന്‍ ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ശങ്കരന്‍ കൈതപ്രത്തെ സമീപിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ മോഡിയെ നേരിട്ട് വിവര മറിയിച്ച ഉടനെ തന്നെ മീനാക്ഷി നമ്പ്യാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇ-മെയിലില്‍ സന്ദേശമെത്തി. മീനാക്ഷിയുടെ സദ്പ്രവര്‍ത്തിയെ പ്രത്യേകം പരാമര്‍ശിക്കുമെന്ന് സൂചിപ്പിച്ചായിരുന്ന മെയില്‍.. പക്ഷെ അപ്പോഴും മീനാക്ഷി പ്രതീക്ഷിച്ചിരുന്നില്ല താന്‍ ദൈവതുല്യനായി കാണുന്ന മോഡിജി തന്നെ പേരെടുത്ത് പറഞ്ഞ് പ്രകീര്‍ത്തിക്കുമെന്ന്. ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിന്റെ അവസാനം മീനാക്ഷിയെയും അച്ഛന്‍ സുഭാഷ് നമ്പ്യാരെയും പ്രത്യേകം അഭിനന്ദിച്ച മോഡി ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ മാതൃകയാണെന്നും പറഞ്ഞു.
1965 ല്‍ മാടായിമണ്ഡലത്തില്‍ നിന്നും ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വേങ്ങയില്‍ രാമചന്ദ്രന്‍ നായനാരുടെ മകനായ സുഭാഷ് ഇപ്പോള്‍ ബ്രസ്സല്‍സിലാണ് താമസം.
















