കണ്ണൂര്‍: സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ഒരു ലക്ഷം രൂപവരെയുള്ള വായ്‌പകള്‍ 2010 മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞതും കുടിശ്ശികയുമായ വായ്‌പകള്‍ എഴുതിത്തള്ളുന്നതിന്‌വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉപേക്ഷവന്നതായി ഓംബുഡ്‌സ്മാന്റെ സിറ്റിംഗില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആലക്കോട് സ്വദേശി സതീഷ് നല്‍കിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്‍ എ.മോഹന്‍ദാസിന്റെ നിര്‍ദ്ദേശം. 29, 30 തിയ്യതികളിലായി കണ്ണൂര്‍ ജില്ലാ സഹകരണബേങ്കില്‍ നടന്ന സിറ്റിംഗില്‍ 121 പരാതികള്‍ പരിഗണനക്ക് എടുത്തതില്‍ 73 പരാതികള്‍ തീര്‍പ്പുകല്‍പ്പിച്ചു. ബാക്കി പരാതികള്‍ കൂടുതല്‍ തെളിവിലേക്കായി ജൂണ്‍ മാസം 23, 24 തിയ്യതികളില്‍ സിറ്റിംഗ് നടത്തും.
















