തൃപ്പൂണിത്തുറ: സ്ഥാനാര്‍ത്ഥിതര്‍ക്കമൂലം വിഎസ്പക്ഷം എം. സ്വരാജിനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ച് പ്രതിഷേധിച്ചു. മുനിസിപ്പല്‍ കെട്ടിടത്തിന്റെ മതിലുകളില്‍ ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ജനങ്ങള്‍ കാണുന്നതിനുമുമ്പുതന്നെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.
പുതിയകാവ് ഭാഗത്തും ഇവ ഒട്ടിച്ചിട്ടുണ്ട്. ‘പി. രാജീവിനെയും ദിനേശ്മണിയെയും മാറ്റിയത് ഒരു തെമ്മാടിക്ക് വേണ്ടിയോ’ എന്നതാണ് പോസ്റ്ററുകളിലെ ഉള്ളടക്കം. സേവ് സിപിഎം ഫോറം എന്ന പേരിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. എം. സ്വരാജ് ഇന്നലെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു.
















