11
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പൂര്‍ണത്രയീശനെ വണങ്ങി തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ തുറവൂര്‍ വിശ്വംഭരന്‍ എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയാണ്. തൃപ്പൂണിത്തുറ മണ്ഡലത്തിലുള്ള വലിയ ശിഷ്യസമ്പത്ത് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ വിജയിപ്പിക്കാന്‍ രംഗത്തുവന്നു കഴിഞ്ഞു.
പ്രമുഖ പ്രഭാഷകനായ തുറവൂര്‍ വിശ്വംഭരന്റെ വലിയ സൗഹൃദവലയവും ക്ഷേത്രദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാഷ്‌ട്രീയം നോക്കാതെ തുറവൂരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നുള്ള വാക്കുകള്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയാണ്. സാംസ്‌കാരിക പെരുമയും ചരിത്രനഗരിയുമായ തൃപ്പൂണിത്തുറയില്‍ ഒരു മാറ്റം അനിവാര്യമാണെന്നുമുള്ള ജനങ്ങളുടെ മനസ്സ് അറിഞ്ഞുള്ള സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി മത്സരരംഗത്തിറക്കിയിരിക്കുന്നതെന്ന് ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.
ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തൃപ്പൂണിത്തുറ സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായ തുറവൂര്‍ വിശ്വംഭരന്‍ മത്സരരംഗത്ത് എത്തിയതോടെ വലിയ മുന്നേറ്റം കാഴ്ചവയ്‌ക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ബിജെപിക്കുണ്ട്.
















