Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊടിപിടിക്കാനും പോസ്റ്ററൊട്ടിക്കാനും തങ്ങളില്ലെന്ന് സിപിഎം അണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 08:44 pm IST
inPathanamthitta

പത്തനംതിട്ട: കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊടിപിടിക്കാനും പോസ്റ്ററൊട്ടിക്കാനും തങ്ങളില്ലെന്ന് സിപിഎം അണികള്‍. ആറന്മുള നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ തര്‍ക്കം നേതൃത്വത്തിനെതിരേയുള്ള പ്രതിഷേധ പോസ്റ്റര്‍ പ്രചരണങ്ങള്‍ക്കും പ്രകടനത്തിനും ശേഷം നോട്ടീസ് പ്രചരണമായി. ആറന്മുള മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ പ്രചരിച്ച നോട്ടീസിലാണ് പോസ്റ്ററൊട്ടിക്കാനും ഫണ്ട് പിരിക്കാനും വിറകുവെട്ടാനും വെള്ളംകോരാനും മാത്രം അണികളെ ഉപദേശിക്കുന്ന നേതൃത്വത്തിന് തെറ്റിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആറന്മുളയില്‍ ആളിനെ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊടിപിടിക്കാനും പോസ്റ്ററൊട്ടിക്കാനും തങ്ങളില്ലെന്നും സേവ് എല്‍ഡിഎഫ് ഫോറം നോട്ടീസിലൂടെ പറയുന്നു.

ആറന്മുള നിയോജകമണ്ഡലത്തിന് പുറത്തുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ഒരു എക്‌സ് എംഎല്‍എയും ആറന്മുള മണ്ഡലത്തിലുള്‍പ്പെടുകയും സ്വന്തം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശുപോലും ലഭ്യമാക്കാത്ത തരത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി ആ പ്രദേശമാകെ നശിപ്പിച്ച ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചേര്‍ന്നാണ് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും നോട്ടീസില്‍ ആരോപണമുണ്ട്.

ആറന്മുളയിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നിലെ നാണംകെട്ട ഇടപാടില്‍ സിപിഐ എമ്മിന്റെ ചില ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കുന്നതിനായി വ്യവസായ പ്രമുഖരെ ഇറക്കി പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ കളിക്കുന്ന അന്തര്‍നാടകത്തില്‍ ഇടതുപക്ഷ നേതാക്കളും അകപ്പെട്ടെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നും നോട്ടീസില്‍ പറയുന്നു. ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നില്‍ ലക്ഷങ്ങള്‍ ഇടപാടുണ്ടെന്നും ജില്ലയിലെ ഇടതുപക്ഷ രാഷ്‌ട്രീയം ചീഞ്ഞുനാറുന്നതായും ആരോപിക്കുന്ന നോട്ടീസ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിക്കുന്നതായാണ് സൂചന.

ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ നേരത്തെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം അണികള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഓമല്ലൂരില്‍ പാര്‍ട്ടി പതാകയുമായി സിപിഎമ്മുകാര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രതിഷേധപ്രകടനത്തിനിടെ അതുവഴിയെത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ തടഞ്ഞുനിര്‍ത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളേയും ഒരു ബ്രാഞ്ച് കമ്മിറ്റി അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.

ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പുറമേ കോന്നിയിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോന്നിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്ക് സഹായകരമായ നിലപാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ സിപിഎം നേതൃത്വം സ്വീകരിച്ചതായാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കോന്നി മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിലും പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചണവുമായി ബന്ധപ്പെട്ട യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുക്കാതെ വിട്ടുനിന്ന് പ്രതിഷേധിക്കുകയും ചെയ്തു. ആറന്മുളയിലും കോന്നിയിലും യുഡിഎഫിന് അനുകൂലമായ നിലപാടാണ് സിപിഎം നേതൃത്വം കൈക്കൊള്ളുന്നതെന്നാണ് അണികള്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.