Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനോവിഭ്രാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 07:19 pm IST
in Samskriti

നൂറ്റാണ്ടുകളായി കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യമാണ് ‘പറയി പെറ്റ പന്തിരുകുലം’. നാറാണത്തുഭ്രാന്തനാണ് അവരില്‍ ഏറ്റവും പ്രശസ്തന്‍. വിചിത്രമായ ചില പെരുമാറ്റങ്ങളും ശീലങ്ങളും അദ്ദേഹത്തെ അന്യരില്‍നിന്ന് വ്യത്യസ്തനാക്കി. എന്നും രാവിലെ വലിയ ഒരു പാറക്കല്ല് മലമുകളിലേക്ക് കഷ്ടപ്പെട്ട് ഉരുട്ടിക്കയറ്റിയതിനുശേഷം അതിനെ താഴേക്ക് ഉരുട്ടിവിടും. എന്നിട്ട് അതുകണ്ട് കൈകൊട്ടിച്ചിരിച്ച് രസിക്കും. ഇതാണ് എല്ലാവരുടെയും മനസ്സില്‍ നാറാണത്തിനെക്കുറിച്ചുള്ള ചിത്രം.

നാറാണത്തുഭ്രാന്തന്‍ ഒരു അവധൂതനായിരുന്നു. ഒരിക്കല്‍ ഒരു സാധാരണക്കാരന്‍ നാറാണത്തിനെ സമീപിച്ചു, ‘അങ്ങയുടെ ശിഷ്യനായി എന്നെ സ്വീകരിക്കണം’ എന്ന് അപേക്ഷിച്ചു. മാത്രവുമല്ല, നാറാണത്തുഭ്രാന്തനെ പിന്തുടര്‍ന്നു നടക്കാനും തുടങ്ങി. പക്ഷേ, അവധൂതനും ആത്മജ്ഞാനിയുമായ നാറാണത്ത് ശിഷ്യനെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. എങ്കിലും തന്നെ പിന്തുടര്‍ന്നുകൊള്ളുവാന്‍ അദ്ദേഹം അയാളെ അനുവദിച്ചു. നാറാണത്തുഭ്രാന്തന്‍ വിശ്രമമില്ലാതെ നടന്നു. എപ്പോഴും നടത്തം മാത്രം. ഒരു ക്ഷീണവുമില്ല. ദിവസങ്ങളോളം ആഹാരംപോലും കഴിക്കാതെ അലഞ്ഞുനടക്കും. പലപ്പോഴും ജലപാനംപോലുമില്ല. സംസാരിക്കാറില്ല, ഉറക്കവുമില്ല.

ശിഷ്യനാകാന്‍ എത്തിയ ആള്‍ വിഷമത്തിലായി. നാറാണത്തുഭ്രാന്തന്റെ ഒപ്പം നടെന്നത്താന്‍കൂടി പലപ്പോഴും അയാള്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ അവശനായി അയാള്‍ പറഞ്ഞു: ‘ഇങ്ങനെ ആഹാരം കഴിക്കാതെയും ജലപാനം ഇല്ലാതെയും നടന്നാല്‍ ഞാന്‍ മരിച്ചുപോകും.’ ഇതിന് നാറാണത്തുഭ്രാന്തന്‍ മറുപടിയൊന്നും പറഞ്ഞില്ല. അതിനിടയ്‌ക്ക് ഒരു പറയന്‍ നാറാണത്തുഭ്രാന്തനെ തന്റെ കുടിയിലേക്ക് ക്ഷണിച്ചു.

അയാള്‍ നല്‍കിയ മദ്യം കഴിക്കുകയും ചെയ്തു. ഇതുകണ്ടിട്ട്, ശിഷ്യനാകാന്‍ എത്തിയ ആളും മദ്യം കുടിച്ചു.

കുറച്ചു കഴിഞ്ഞ് അവര്‍ ഒരു കൊല്ലന്റെ ആലയിലെത്തി. അവിടെ ലോഹം ഉരുക്കിവെച്ചിരിക്കുകയായിരുന്നു. അവിടേക്കു ചെന്ന നാറാണത്തുഭ്രാന്തന്‍ തിളച്ച ഈയം കൈയിലെടുത്തു കോരിക്കുടിക്കുവാന്‍ തുടങ്ങി. എന്നിട്ട് പിന്നാലെ വന്ന ആളിനെ നോക്കി പറഞ്ഞു: ‘സാധിക്കുമെങ്കില്‍ ഈ തിളച്ച ഈയവും കുടിച്ചുകൊള്ളൂ…’ ഈ രംഗം കണ്ടുഭയന്ന അയാള്‍ പിന്തിരിഞ്ഞ് ഓടിക്കളഞ്ഞു. ഗുരു ചെയ്യുന്നതില്‍ തനിക്ക് സൗകര്യമുള്ളവ മാത്രം അനുകരിക്കുകയാണ് ഈ ശിഷ്യന്‍ ചെയ്തത്.

തന്റെ പരിമിതികള്‍ മനസ്സിലായപ്പോള്‍ ഗുരുവിനെ വിട്ടുപോവുകയും ചെയ്തു. ഗുരുവിനെ അനുകരിക്കുക എളുപ്പമാണെന്ന് തോന്നാം. എന്നാല്‍ ഗുരുവിനെ അനുസരിക്കുകയും ഗുരുവില്‍നിന്ന് ത്യാഗം, ക്ഷമ, സ്‌നേഹം, ദയ, വിനയം തുടങ്ങിയ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് ഒരു യഥാര്‍ഥ ശിഷ്യന്‍ ചെയ്യേണ്ടത്. തന്റെ ശിഷ്യരാകാന്‍ യോഗ്യതയുള്ളവരെ ലഭിക്കുക അസാധ്യമായതുകൊണ്ടാണ് നാറാണത്തുഭ്രാന്തന്‍ ആരെയും ശിഷ്യരായി എടുക്കാതിരുന്നത്. ശരിയായ ഗുരുക്കന്മാര്‍ ധാരാളമുണ്ടാകാം. എന്നാല്‍, ശരിയായ ശിഷ്യന്മാര്‍ വളരെ വിരളമാണ് എന്ന തത്ത്വമാണ് ഈ കഥയില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്.

സാധാരണക്കാരുടെ ബുദ്ധിക്ക് ഇത്തരം മഹാന്മാരെ മനസ്സിലാക്കാന്‍ കഴിയാറില്ല. അതുകൊണ്ട് അത്തരം മഹാന്മാരെ ഭ്രാന്തന്മാര്‍ എന്ന് പലരും വിളിക്കാറുണ്ട്. നാറാണത്ത്, ‘ഭ്രാന്തന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്നെ ജനങ്ങള്‍ ഇങ്ങനെ വിളിക്കുന്നതില്‍ അദ്ദേഹത്തിനു ലേശവും പരിഭവം ഇല്ലായിരുന്നു. തന്റെ പ്രവൃത്തികളുടെ അര്‍ഥം വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല.

അമ്മയ്‌ക്ക് ഒരുകാര്യം ഉറപ്പാണ്. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പലരും ഭ്രാന്തുപിടിച്ച് ഓടുകയാണ്. അത്തരക്കാര്‍ക്ക് അവരുടെ ഈ ഭ്രാന്ത് തിരിച്ചറിയാന്‍ കഴിയുന്നില്ല. ധനത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള ഭ്രാന്ത് സ്വയം തിരിച്ചറിയാന്‍ കഴിയണം. സാധാരണക്കാരുടെ ഇത്തരം ഭ്രാന്ത് അവരെ ബോധ്യപ്പെടുത്താനാണ് നാറാണത്തുഭ്രാന്തന്‍ എന്നും രാവിലെ വലിയ ഒരു പാറക്കല്ല് മലമുകളിലേക്ക് ഉരുട്ടിക്കയറ്റിയ ശേഷം അതിനെ താഴേക്ക് ഉരുട്ടിവിട്ടിരുന്നത്.

ജീവിതത്തില്‍ എന്തൊക്കെ നേടിയാലും മരണത്തോടെ അതിനെയെല്ലാം കൈവിട്ടുപോകണമെന്ന തത്ത്വം ഓര്‍മിപ്പിക്കുകയാണ് ഇതിലൂടെ നാറാണത്തുഭ്രാന്തന്‍ ചെയ്തിരുന്നത്.

മഹാന്മാര്‍ ഒന്നിന്റെയും പിന്നാലെ ഭ്രാന്തുപിടിച്ചു നടന്നിട്ടില്ല. അവര്‍ ഇത്തരം മനോവൈകല്യങ്ങളെ അതിജീവിച്ചവരാണ്. അവരുടെ ഹൃദയം നിറയുമ്പോള്‍ അതു സ്‌നേഹത്തിന്റെയും കരുണയുടെയും രൂപത്തില്‍ മറ്റുള്ളവരിലേക്ക് ഒഴുകിയെത്തുന്നു.

സ്വയം പൂര്‍ണരായിരിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരിലേക്ക് സ്‌നേഹവും കരുണയും ചൊരിയാന്‍ അവര്‍ക്ക് കഴിയുന്നു. ഈ മനോഭാവമാണ് മക്കള്‍ വളര്‍ത്തിയെടുക്കേണ്ടത്. സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും പിന്നാലെയുള്ള ഭ്രാന്തുപിടിച്ചുള്ള ഓട്ടം കുറയ്‌ക്കുക, മറ്റുള്ളവര്‍ക്ക് സ്‌നേഹവും കരുണയും നല്‍കുക. അപ്പോള്‍ നിങ്ങള്‍ക്കും സന്തോഷവും ഐശ്വര്യവും ഉണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പുതിയ വാര്‍ത്തകള്‍

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.