Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയരാജന് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സിപിഎമ്മിന് കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 07:36 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ പ്രതിചേര്‍ത്ത് റിമാന്റില്‍ കഴിയുകയായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജാമ്യമനുവദിച്ചു കൊണ്ടുളള കണ്ണൂര്‍ സെഷന്‍സ് കോടതിയുടെ വിധി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎപിഎ അടക്കം ചുമത്തപ്പെട്ട കേസില്‍ സാധാരണഗതിയില്‍ ആറുമാസം വരെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയെന്നത് അപൂര്‍വ്വമാണ്. മാത്രമല്ല ഹൈക്കോടതിയുള്‍പ്പെടെ പ്രതിക്ക് കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിച്ചിരുന്നു. തലശ്ശേരി കോടതിയില്‍ നിന്ന് കേസ് ഏറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ അപേക്ഷയില്‍ ഹൈക്കോടതി കേസിലെ നടപടി ക്രമങ്ങള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നിരിക്കെ കീഴ്‌ക്കോടതി ജയരാജന് നല്‍കിയ ജാമ്യം നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ജയരാജനെതിരെ എന്തുതെളിവാണുളളതെന്ന് കഴിഞ്ഞ ദിവസം ജാമ്യം പരിഗണിക്കവേ കോടതി ആരാഞ്ഞിരുന്നു. ഇതിലും അസ്വാഭാവികതയുളളതായി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഏതൊരു കേസിലും തെളിവുകള്‍ കേസിന്റെ വിചാരണ വേളയില്‍ മാത്രമേ ഹാജരാക്കേണ്ടു എന്നിരിക്കെ കോടതി ഉന്നയിച്ച തെളിവു സംബന്ധിച്ച് ഉന്നയിച്ച ചോദ്യം എന്തിന്റെ അടിസ്ഥാനത്തിലാണെന്നത് സംശയ ദൃഷ്ടിയോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂവെന്ന് നിയമജ്ഞര്‍ പറയുന്നു.

രണ്ടു മാസത്തേക്കോ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താനോ കേസന്വേഷണത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനോ പാടില്ലെന്നുമുളള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകളോടെ മാത്രമാണ് ജയരാജന് ജാമ്യം ലഭിച്ചതെന്നത് സിപിഎമ്മിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി. കേസില്‍ ജയരാജന് ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്ന പാര്‍ട്ടി നേതൃത്വത്തിന് ജയരാജന് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുളള കോടതിയുടെ വിധി വലിയ തിരിച്ചടിയാകുന്നത്. നിബന്ധനകളോടെ കേസില്‍ ജയരാജന് ജാമ്യം നല്‍കിയതിലൂടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന് പങ്കുണ്ടെന്ന് കോടതി തന്നെ സമ്മതിച്ച സ്ഥിതിയാണ്. പി.ജയരാജനെ സംരക്ഷിക്കാന്‍ ഭരണതലത്തില്‍ തന്നെ ശ്രമം നടന്നതിന്റെ പരിണിതഫലമാണ് ജാമ്യം ലഭിച്ച സംഭവം വ്യക്തമാക്കുന്നത്.

റിമാന്റില്‍ കഴിയുന്ന സിപിഎം നേതാവ് പി.ജയരാജന്റെ പങ്കാളിത്തം തെളിയിക്കുന്ന വസ്തുതകള്‍ ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സിഡിയിലും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതയില്‍ സമര്‍പ്പിച്ച സീഡിയിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് സിബിഐ, കോടതിയില്‍ ജാമ്യാപേക്ഷയിന്മേലുളള വിചാരണക്കിടെ ചൂണ്ടിക്കാട്ടിയിരുന്നു. പി.ജയരാജന്റെ കിഴക്കേ കതിരൂരിനടുത്തുള്ള തറവാട് ക്ഷേത്രമാണ് കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനാ കേന്ദ്രമെന്നും കൊലപാതകം നടന്ന 2014 സപ്തംബര്‍ 1ന് കേസിലെ 11-ാം പ്രതി കൃഷ്ണന്‍ 25-ാം പ്രതി ജയരാജനെ ഫോണ്‍ ചെയ്ത വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.

കേസില്‍ പ്രതികളാക്കപ്പെട്ട മറ്റു പ്രതികളുടെ പങ്ക് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ്തന്നെ മനോജ് വധത്തില്‍ ജയരാജന്റെ പങ്കാളിത്തം ഗൂഢാലോചനയിലൂടെ നിര്‍വ്വഹിക്കപ്പെട്ടിരുന്നുവെന്ന് സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മനോജിന് ആര്‍എസ്എസുമായുളള ബന്ധം ജയരാജന്റെ വൈരാഗ്യത്തിന് കാരണമായിട്ടുണ്ടെന്ന് സിബിഐ വിശദീകരിക്കുകയുണ്ടായി. ജയരാജനെ അക്രമിച്ച കേസില്‍ മനോജ് പ്രതിയാണ്. തുടര്‍ന്ന് മനോജിനെതിരെ മൂന്ന് നാല് തവണ വധശ്രമം നടന്നിരുന്നതും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു.

കൂടാതെ പ്രതി ചേര്‍ക്കപ്പെട്ട നിമിഷം മുതല്‍ കേസില്‍ നിന്നും ചോദ്യം ചെയ്യലില്‍ നിന്നും ജയില്‍ വാസത്തില്‍ നിന്നും രക്ഷപ്പെടാന്‍ ജയരാജന്‍ നടത്തിയ ശ്രമങ്ങളും സിബിഐ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇവയൊന്നും പരിഗണിക്കാതെ ഇത്തരമൊരു കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.