മോസ്കോ: കാന്‍ഡിഡേറ്റ് ചെസ്സിന്റെ നാലാം റൗണ്ടില്‍ ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിന് േതാല്‍വി. ഉക്രൈന് താരം സെര്‍ജി കജാക്കിനാണ് ആനന്ദിനെ തോല്‍പ്പിച്ചത്. കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് 43 നീക്കങ്ങള്‍ക്കൊടുവിലാണ് തോല്‍വി സമ്മതിച്ചത്. വിജയത്തോടെ മൂന്നു പോയിന്റുമായി ടൂര്‍ണമെന്റില്‍ കജാക്കിന് ഒറ്റക്കു മുന്നിലെത്തി.
മറ്റ് മത്സരങ്ങളില്‍ ഹികാരി നകാമുറ അനീഷ് ഗിരിയുമായും പീറ്റര്‍ സിഡ്ലര്‍ ലെവോണ്‍ ആരോണിയനുമായും ഫാബിയാനോ കരൗണ വാസലിന് ടോപോലോവുമായും സമനിലയില്‍ പിരിഞ്ഞു. രണ്ടര പോയിന്റുമായി ലെവോണ്‍ ആരോണിയന് രണ്ടാം സ്ഥാനത്ത്. അനീഷ് ഗിരി, പീറ്റര്‍ സിഡ്ലര്‍, ഫാബിയാനോ കരൗണ എന്നിവര്‍ക്കൊപ്പം രണ്ടുപോയിന്റുള്ള വിശ്വനാഥന് ആനന്ദ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: