മോസ്‌കോ: കാന്‍ഡിഡേറ്റഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് സമനില. കറുത്ത കരുക്കളുമായി കളിച്ച് അര്‍മേനിയയുടെ ലെവന്‍ ആരോണിയനെയാണ് ആനന്ദ് തളച്ചത്. 31 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയിലവസാനിച്ചത്.
മറ്റൊരു കളിയില്‍ റഷ്യയുടെ സെര്‍കി കര്‍ജാക്കിന്‍ യുഎസിന്റെ ഹികാരു നകാമുറയെ കീഴടക്കി. പീറ്റര്‍ സിഡില്‍-വാസലിന്‍ ടോപോലോവ്, ഫാബിയൊ കരൗണ-അനീഷ് ഗിരി മത്സരങ്ങള്‍ സമനിലയില്‍. രണ്ടു റൗണ്ട് കഴിഞ്ഞപ്പോള്‍ ആനന്ദും കര്‍ജാക്കിനും ഒന്നര പോയിന്റുമായി ഒന്നാമത്. ആരോണിയന്‍, സിഡില്‍, കരൗണ, അനീഷ് ഗിരി എന്നിവര്‍ക്ക് ഓരോ പോയിന്റ്. ടോപോലോവിനും നകാമുറയ്‌ക്കും അര പോയിന്റ്.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണിന്റെ എതിരാളിയെ കണ്ടെത്തുന്നത് കാന്‍ഡിഡേറ്റഡ് ടൂര്‍ണമെന്റില്‍നിന്ന്. 14 റൗണ്ടുകളാണ് എട്ടു താരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്റിലുള്ളത്.
















