മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ജേതാക്കള്‍ ബയേണ്‍ മ്യൂണിച്ച് കുതിപ്പ് തുടരുന്നു. കഴിഞ്ഞ കളിയില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് വെര്‍ഡര്‍ ബ്രെമനെ തുരത്തി ബയേണ്‍. തിയാഗോ അല്‍ക്കാന്‍ട്രയുടെയും തോമസ് മുള്ളറുടെയും ഇരട്ട ഗോളുകളാണ് ബയേണിന്റെ ജയം അനായാസമാക്കിയത്. ഒമ്പത്, 90 മിനിറ്റുകളില്‍ അല്‍ക്കാന്‍ട്ര ലക്ഷ്യം കണ്ടപ്പോള്‍, 31, 65 മിനിറ്റുകളില്‍ മുള്ളറുടെ സ്‌കോറിങ്. 86ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയും ഗോള്‍ നേടി. 26 കളികളില്‍ 66 പോയിന്റുമായി ഒന്നാമത് തുടരുന്നു മ്യൂണിച്ച് ടീം.
എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക് നാലാം സ്ഥാനത്തേക്ക് കയറി. ലാഴ്‌സ് സ്റ്റിന്‍ഡ്ല്‍, റാഫേല്‍, മഹ്മൗദ് ദഹൗദ് എന്നിവര്‍ ടീമിന്റെ സ്‌കോറര്‍മാര്‍. 42 പോയിന്റായി മോണ്‍ചെംഗ്ലാദ്ബാക്കിന്.
മറ്റൊരു മത്സരത്തില്‍ കോണ്‍ 2-0ന് ഹന്നൊവറിനെ കീഴടക്കിയപ്പോള്‍, ഹൊഫെന്‍ഹെയിം വോള്‍ഫ്‌സ്ബര്‍ഗിനെയും തോല്‍പ്പിച്ചു (1-0).
















