റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ഇന്റര്‍ മിലാന് ജയം. തട്ടകത്തില്‍ ബൊളോനയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി ഇന്റര്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 72ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചും നാലു മിനിറ്റിനു ശേഷം ഡാനിലോ ഡി അബ്രോസിയോയും ഇന്ററിനായി സ്‌കോര്‍ ചെയ്തു. ഫ്രാങ്കോ ബ്രെയ്ന്‍സ ബൊളോനയുടെ ആശ്വാസം. 29 കൡകളില്‍ 54 പോയിന്റുമായി നാലാം സ്ഥാനത്ത് ഇന്റര്‍ മിലാന്‍.
ലീഗിലെ മറ്റൊരു കളിയില്‍ എംപോളിയും സാംപ്‌ദോറിയയും സമനിലയില്‍ പിരിഞ്ഞു (1-1). കഴിഞ്ഞ ദിവസം സസ്സൗലോയെ കീഴടക്കിയ ജേതാക്കള്‍ യുവന്റസ് ഒന്നാംസ്ഥാനത്ത് തുടരുന്നു.
















