കണ്ണൂര്‍: അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ ഒരേ നാണയത്തിന്റെ രണ്ട് വശമാണെന്ന് മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ ആനിയമ്മ രാജേന്ദ്രന്‍. കണ്ണൂരില്‍ മഹിളാമോര്‍ച്ച കണ്ണൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ആനിയമ്മ. സോളാര്‍ കേസിലും, ബാര്‍കോഴ കേസിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളിക്കുകയാണ്. രാജ്യത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന ജനക്ഷേമ പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നപ്പിലാക്കുന്നത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്‌ചവരുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെ സിപിഎം ചോദ്യം ചെയ്യുന്നില്ല. കേരള നിയമ സഭയില്‍ ബിജെപി അംഗങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളു എന്നും ആനിയമ്മ പറഞ്ഞു. മഹിളാ മോര്‍ച്ച മണ്ഡലം സെക്രട്ടറി കെ.സരോജ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുജാത പ്രകാശന്‍, കെ.രാധാകൃഷ്‌ണന്‍, ആര്‍എസ്‌എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ എന്നിവര്‍ സംസാരിച്ചു. വി.പി.സലീന സ്വാഗതവും കെ.ജ്യോതി നന്ദിയും പറഞ്ഞു.
















