ഗുഡ്ഗാവ്: ഭൂകമ്പം മുന്‍കൂട്ടി അറിഞ്ഞ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനം ഭാരതത്തില്‍ ഇതാദ്യമായി ഹരിയാനയില്‍ വരുന്നു. പുതിയ സെക്രട്ടറിയേറ്റിലാണ് ഭൂകമ്പഅറിയിപ്പ് നല്‍കുന്ന സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
ഭൂകമ്പത്തിന് മുന്‍പുള്ള ചെറു പ്രകമ്പനങ്ങള്‍ മനസ്സിലാക്കി വിവരം അറിയിക്കുന്നതാണ് സംവിധാനം. ഗുഡ്ഗാവ് ഭൂകമ്പസാധ്യത പട്ടികയില്‍ നാലാമത് നില്‍ക്കുന്ന സ്ഥലമാണ്.
തൂണുകളിലാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഒരു ഭൂകമ്പം ഉണ്ടാകുമ്പോള്‍ അടുത്ത പ്രദേശങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇതു മനസ്സിലാക്കി അടുത്തുള്ള സ്ഥലങ്ങളിലേക്ക് നിര്‍ദ്ദേശം നല്‍കുന്ന തരത്തിലാണ് യന്ത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജര്‍മ്മന്‍ കമ്പനിയാണ് ഇത്തരം സംവിധാനം വികസിപ്പിച്ചെടുത്തത്.
















