മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിശദമായ വിചാരണ ഈ മാസം 22ന് പുനരാരംഭിക്കും.
പ്രത്യേക ടാഡ കോടതിയില്‍ നാലു ദിവസത്തേക്കാണ് വിചാരണ. യുഎസ് ജയിലില്‍ കഴിയുന്ന ഹെഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ചോദ്യംചെയ്യുന്നത്.
മറ്റൊരു പ്രതി സയീദ് സബിയുദ്ദീന്‍ അന്‍സാരി എന്ന ജിന്‍ഡാലിനെതിരായ കേസില്‍ കൂടുതല്‍ തെളിവിനു വേണ്ടിയാണ് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നത്.
















