കണ്ണൂര്‍: റബ്ബര്‍, നാളികേരം ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകര്‍ച്ചയെതുടര്‍ന്ന് കഷ്‌ടപ്പെടുന്ന ചെറുകിട കര്‍ഷകരും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെടെയുള്ള ഇടത്തരക്കാര്‍ക്കും ബിപിഎല്‍ ആനുകൂല്യം നല്‍കണമെന്ന് കേരള വികാസ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇടത്തരക്കാരുടെ ബാങ്ക് വായ്‌പകള്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്‌പയെടുത്ത് തൊഴില്‍ലഭിക്കാത്തവരുടെ വായ്‌പകള്‍ മുതലടച്ചുതീര്‍ക്കുവാന്‍ ബാങ്കുകള്‍ തയ്യാറാകണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തവണകളായി തീര്‍ക്കുവാന്‍ബാങ്കുകള്‍ സഹകരിക്കണം. ക്ഷീര കര്‍ഷകരെ കേന്ദ്ര തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ യോഗം സ്വാഗതം ചെയ്‌തു. ടോമി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ജോസ് ചെമ്പേരി ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.രമേശന്‍, ജോസ് മൈലാടൂര്‍, ജോസഫ് വടക്കേക്കര, മേരി കുന്നത്ത്, ജോയിച്ചന്‍ വേലിക്കകത്ത്, ജോര്‍ജ്ജ് ചെറിപുറം, ടി.വി.സുനില്‍കുമാര്‍, വി.ജെ.ജയിംസ്, എംബ്രാഹാം മാത്യു പാലക്കുടിയില്‍, ബോസ്‌കോ പേരട്ട തുടങ്ങിയവര്‍ സംസാരിച്ചു.
















