കണ്ണൂര്‍: കറുവാപട്ടക്ക് പകരം ഉപയോഗിക്കുന്ന മാരകവിഷമടങ്ങിയ കാസിയ ഇറക്കുമതി കേരളത്തിലെ കൊച്ചിപോര്‍ട്ട് വഴി കഴിഞ്ഞ വര്‍ഷം നടന്നത് ലോക റെക്കോര്‍ഡ്. എന്നാല്‍ കേരളത്തിലെ ഒരു ഡിസ്‌ട്രിക്‌ട് ഫുഡ് ഇന്‍സ്‌പെക്‌ടര്‍മാരും കാസിയയോ മസലാപൊടിയുടെയോ സാമ്പിള്‍ മൈസൂരിലെ റെഫറല്‍ ഫുഡ്‌ലാബില്‍ അയക്കുന്നില്ലെന്നതാണ് വസ്‌തുതയെന്ന് കറുവാപ്പട്ട കര്‍ഷകനും കാസിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നയാളുമായ ലിയോനാര്‍ഡ് ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സൗത്ത് ഇന്ത്യയിലെ ഏക റെഫറല്‍ ഫുഡ് ലാബ് സ്ഥിതി ചെയ്യുന്നത് മൈസൂരില്‍ മാത്രമാണ്. സംസ്ഥാനത്ത് ഫുഡ് ലാബുകളില്‍ ഉടന്‍ തന്നെ ഒരു ജിഇഎംഎസ് മെഷീന്‍ സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ഇത്തരമൊരു സംവിധാനം കേരളത്തില്‍ കൊണ്ടുവരാന്‍ ഒഴാഴ്‌ച സമയം മാത്രം മതിയെന്നിരിക്കെയാണ് ഒരു വര്‍ഷമായിട്ടും സംവിധാനം സജ്ജീകരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ നിസ്സംഗത കാട്ടുന്നത്. ഇത് വരെ കാസിയയിലെ കൊമറിന്‍ അനാലിസിസ് ചെയ്യാന്‍ 2006 ലെ ഫുഡ് ആക്‌ട് പ്രകാരം അയച്ചകൊടുത്തിട്ടില്ല. ഇത് എഫ്‌എസ്‌എസ്‌എഐ ഡല്‍ഹിയുടെ 2013 ലെ ഓര്‍ഡിനന്‍സിന്റെ നിയമ ലംഘനമാണ്. കൊച്ചി പോര്‍ട്ട് വഴി കാസിയ ഇറക്കുമതി നടത്തിയതിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ക്രൈംബ്രാഞ്ച്, വാണിജ്യ കുറ്റാന്വേഷണ വിഭാഗം എന്നിവരെല്ലാം കാസിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു.
















