ന്യൂദല്‍ഹി: പ്രധാനമന്ത്രി കൗശല വികാസ് യോജന(നൈപുണ്യ വികസനം)യില്‍ എട്ടു മാസം കൊണ്ട് ചേര്‍ന്നത് 18 ലക്ഷം യുവതീയുവാക്കള്‍. ലോകസഭയില്‍ നൈപുണ്യവികസന, പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് പ്രതാപ് റൂഡി അറിയിച്ചതാണിത്. യുവജനതക്ക് പദ്ധതിയിലുള്ള ആഭിമുഖ്യമാണ് ഇത് കാണിക്കുന്നതെന്നും റൂഡി പറഞ്ഞു.
















