ന്യൂദല്‍ഹി: വൈദ്യശാസ്ത്ര പഠനവും വൈദ്യവൃത്തിയും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മെഡിക്കല്‍ കൗണ്‍സില്‍ പൊളിച്ച് പുനസംഘടിപ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. മെഡിക്കല്‍ കൗണ്‍സില്‍ രൂപീകരിച്ച നിയമം തന്നെ എടുത്തുകളഞ്ഞ് പുതിയ നിയമം കൊണ്ടുവരണം. സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.
മെഡിക്കല്‍ കോളേജുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ മാത്രമായി മെഡിക്കല്‍ കൗണ്‍സിലിന്റെ ശ്രദ്ധ. മാത്രമല്ല ഈ നടപടിയില്‍ കൗണ്‍സില്‍ ധാര്‍മ്മികത പാടെ മറക്കുകയും ചെയ്തു. ഭാവിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസവും മെഡിക്കല്‍ പ്രൊഫഷനും മെച്ചപ്പെടുത്താന്‍ വേണ്ടി ഇവ രണ്ടിനെയും വേര്‍പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.അങ്ങനെ ചെയ്താല്‍ ഓരോ മേഖലയ്‌ക്കും നല്ല പരിഗണന ലഭിക്കും.
















