കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ എന്‍സിപി നേതൃത്വം ഒരുപറ്റം സദാചാരവിരുദ്ധരുടെ കൈപിടിയിലൊതുങ്ങിയെന്ന് പാര്‍ട്ടി അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി യോഗം ആരോപിച്ചു. സംഘടനാ സംവിധാനവും സംഘടനാ പ്രവര്‍ത്തനവും നിലച്ച് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു സീറ്റ് വേണമെന്ന ജില്ലാ കമ്മറ്റിയിയിലെചിലരുടെ ആവശ്യം അതിരുകടന്നതാണെന്നും സ്വന്തമായി 5 പ്രവര്‍ത്തകരില്ലാത്ത ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് വ്യാജ മെമ്പര്‍ഷിപ്പില്‍ ജില്ലാ പ്രസിഡണ്ടായ ആള്‍ക്ക് ഇരിക്കൂര്‍ നിയസമഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള വ്യാമോഹവും സ്ഥിരം ഫണ്ട് പിരിവുകാരായ സഹഭാരവാഹികള്‍ക്ക് ഫണ്ട് ശേഖരണത്തിനുള്ള സൗകര്യം ഒരുക്കലുമാണ് ഇതിന്റെ പിന്നിലുള്ളതെന്നും ആയതിനാല്‍ എന്‍സിപി സംസ്ഥാന നേതൃത്വും ഇടതുപക്ഷ മുന്നണിയും ഈ ആവശ്യം നിരാകരിക്കണമെന്ന് അഴീക്കോട് നിയോജകമണ്ഡലം എന്‍സിപി കമ്മറ്റിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഇ.പവിത്രന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍, പി.പി.സുഗുണന്‍, സി.എച്ച്.പ്രഭാകരന്‍, കെ.മനോജ്‌കുമാര്‍, ടി.പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു.
















