മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത അഞ്ചാംമൈല്‍ കുറ്റിക്കരയില്‍ തലയ്‌ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി പരിക്കേറ്റ് ദുരൂഹസാഹചര്യത്തില്‍ നിര്‍മ്മാണ തൊഴിലാളിയായ യുവതി മരണപ്പെട്ടതില്‍ രണ്ടാം ഭര്‍ത്താവിന് പങ്കുള്ളതായി പോലീസിന്റെ പ്രാഥമിക നിഗമനം.
അയ്യല്ലൂര്‍ എടവേലിക്കരയിലെ കുച്ചക്കരോത്ത് കമലയുടെയും പരേതനായ വേലായുധന്റെയും മകള്‍ കെ.കെ.മനീഷ(40)യാണ് മരണപ്പെട്ടത്. ഇവരുടെ രണ്ടാം ഭര്‍ത്താവ് നിര്‍മ്മാണ തൊഴിലാളിയായ കുറ്റിക്കരയിലെ യു.കെ.അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്‌ച രാത്രി 7.30ഓടെയായിരുന്നു സംഭവം. തലക്കും മുഖത്തും സാരമായി പരിക്കേറ്റ മനീഷയെ അനില്‍കുമാര്‍ തന്നെയാണ് കുറ്റിക്കരയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ കണ്ണൂര്‍ എകെജി ആസുപത്രിയിലെത്തിച്ചു.
ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം അടുത്ത കാലത്തായി അനില്‍കുമാറിനൊപ്പമായിരുന്നു മനീഷ താമസിച്ചിരുന്നത്.
കാരുണ്യ സ്‌പര്‍ശമായി വനിതകളുടെ കൂട്ടായ്‌മ അഞ്‌ജലി ഭവനിലെത്തി
പയ്യന്നൂര്‍: അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന പഴയകാല മുദ്രാവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് അന്തര്‍ജ്ജനങ്ങള്‍ അഞ്‌ജലി ഭവനിലെത്തി. യോഗക്ഷേമ വനിതാ സഭ ജില്ലാ സമിതിയാണ് വനിതാ ദിനത്തിന്റെ ഭാഗമായി കാരുണ്യ സ്‌പര്‍ശവുമായി എരമം അഞ്‌ജലി ഭവനിലെ അംഗപരിമിതരും നിരാലംബരുമായ അന്തേവാസികളെ സന്ദര്‍ശിച്ചത്. ഭക്ഷണവും വസ്‌ത്രവും നല്‍കി അവര്‍ക്കൊപ്പം ആടിയും പാടിയും ചിലവഴിച്ച വനിതാ കൂട്ടായ്‌മ ഭക്ഷണവും വസ്‌ത്രങ്ങളും നല്‍കി. ജില്ലാ പ്രസിഡണ്ട് ഉഷ്, ഉപാധ്യക്ഷ കെ.സിടിപി അജിത്, കെ.പങ്കജ വല്ലി, എം.പി.രത്‌നമണി, ടി.കെ.അരുണ്‍, നരായണന്‍, എം.വാസൂദേവന്‍, നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.
















