കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ട് ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ പ്രസ്‌താവിച്ചു. ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ തങ്ങളുടെ കാല്‍ക്കീഴിലെ അണികളുടെ ചോര്‍ച്ചക്ക് തടയിടാനായാണ് സിപിഎം ജില്ലയില്‍ വ്യാപകമായി ഭീകരാന്തരീക്ഷമുണ്ടാക്കുന്നത്. സിപിഎം നേതൃത്വത്തിന്റെ ഈ ശ്രമം ജനാധിപത്യ വിശ്വാസികളായ ജനം തിരിച്ചറിയണമെന്ന് സത്യപ്രകാശന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ് പാനൂരിലെ ബിഎംഎസ് പ്രവര്‍ത്തകനായ ഇ.ടി.കെ.ബിജുവിന് നേരെ ചൊക്ലിയില്‍ വെച്ചുണ്ടായ അക്രമം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കണ്‍മുന്നിലിട്ടാണ് ഇദ്ദേഹത്തെ സിപിഎം അക്രമിസംഘം ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മുഴപ്പിലങ്ങാട് വീടുകയറി നടന്ന അക്രമവും ഇതിന്റെ ഭാഗമാണ് സിപിഎം ഇത്തരം കിരാത നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും സത്യപ്രകാശന്‍ മാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി. കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാന്‍ പോലീസ് നേതൃത്വം തയ്യാറാകണം. സംഭവത്തില്‍ ബിജെപി ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
















