പാനൂര്‍: ജില്ലാപോലീസ് മേധാവി ഹരിശങ്കറിന്റെ പുതിയ സര്‍ക്കുലര്‍ വിവാദമാകുന്നു. പോലീസ് സേനയിലും അമര്‍ഷം പുകയുന്നു. ജില്ലയില്‍ പുതുതായി സ്ഥാനമേറ്റ എസ്പിയുടെ ഉത്തരവാണ് ജനങ്ങള്‍ക്കും, പോലീസിനും ഒരുപോലെ തലവേദനയാകുന്നത്. ജില്ലയിലെ പഴയകാല ക്രിമിനല്‍ കേസിലെ പ്രതികളുടെ വിവരശേഖരണത്തിനായി പുലര്‍ച്ചെ വീടുകളിലെത്തുന്ന പോലീസ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന പരാതിയാണ് ഉയര്‍ന്നിട്ടുളളത്. െ്രെകം റിക്കാര്‍ട്ട് ബ്യൂറോയില്‍ നിന്നും അതതു പോലീസ്സ്‌റ്റേഷനിലേക്ക് ഓരോ ദിവസവും രാത്രിയില്‍ അന്വേഷിക്കേണ്ടവരുടെ പേരുകള്‍ നല്‍കും. അവരുടെ മേല്‍വിലാസവും, ഫോണ്‍നമ്പറും തേടി അലയുന്ന പോലീസ് നന്നേ ബുദ്ധിമുട്ടനുഭവിക്കുകയാണ്. രാഷ്‌ട്രീയ, കവര്‍ച്ച, ക്വട്ടേഷന്‍ തുടങ്ങി വിവിധ കേസുകളില്‍ പ്രതിയായവരുടെ നിലവിലെ സ്ഥിതിയാണ് അന്വേഷണവിധേയമാക്കുന്നത്. രാത്രിയില്‍ വീട്ടില്‍ തന്നെയാണോ താമസിക്കുന്നത് എന്നു സ്ഥിരീക്കരിക്കാനാണ് പുലര്‍ച്ചെയുളള പരിശോധന. എന്നാല്‍ ഇതു വീട്ടുകാര്‍ക്ക് പ്രയാസമുണ്ടാക്കുകയാണ്. രാത്രികാലങ്ങളില്‍ വിളിച്ചുണര്‍ത്തി മേല്‍വിലാസമന്വേഷിക്കുന്ന പോലീസിനും തലവേദന ഏറെയാണ്. വീടുകള്‍ മാറി കയറി ആളുകളെ ഉറക്കം കളയുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്. ഇതു പോലീസ് സേനയിലും മുറുമുറുപ്പിനു കാരണമായിട്ടുണ്ട്. ജനങ്ങളുമായി നല്ല സൗഹാര്‍ദ്ധം പുലര്‍ത്തണമെന്ന ഡിജിപിയുടെ ഉത്തരവിനു വിരുദ്ധമാണ് പോലീസ്ചീഫിന്റെ പുതിയ ഓര്‍ഡറെന്നാക്ഷേപമുയര്‍ന്നിട്ടുണ്ട്. രാഷ്‌ട്രീയ നേതൃത്വം ഇതിനെതിരെ ആക്ഷേപമുയര്‍ത്തി രംഗത്തു വന്നിട്ടുണ്ട്. അക്രമമടിച്ചമര്‍ത്താനുളള മുന്‍കരുതല്‍ നടപടികളാണ് ഇത്തരം വിവരശേഖരമെന്നാണ് പോലീസ് മേധാവിയുടെ വിശദീകരണം.
















