ആലുവ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ വില്പ്പനക്കാര്‍ക്കും കഞ്ചാവ് വില്പ്പന നടത്തുന്ന കഞ്ചാവ് മൊത്ത വില്പ്പനക്കാര്‍ പിടിയില്‍. വാഴക്കുളം കാഞ്ഞിരത്തിങ്കല്‍ വീട്ടീല്‍ സുജിത്ത് (26), കിഴീല്ലം പിളിച്ചുവാക്കല്‍ വീട്ടില്‍ വിനീത് (23) എന്നിവരെയാണ് രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ റേഞ്ച് എക്‌സൈസ്സ് ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രശാന്തിന്റെ നേത്യത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ഇവരില്‍ നിന്നും 18 പൊതി കഞ്ചാവും പിടിച്ചെടുത്തു. ചൂണ്ടി, കുഞ്ചാട്ടുകര, പൂക്കാട്ടുപടി, കൊച്ചിന്‍ ബാങ്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും വില്പ്പന നടത്തിയിരുന്നത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ടി. സാജു, സിവില്‍ എക്‌സൈസ്സ് ഓഫീസര്‍മാരായ എം.കെ. ഷാജി, പി. ഉമ്മര്‍, സി.എം. നവാസ്, എ. സിയാദ്, നദിയ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
















