പത്തനംതിട്ട: ശബരിനലപൂങ്കാവനപ്പാതയില് നടക്കുന്ന ദേശീയ സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും കര്‍ണ്ണാടകം മുന്നേറ്റം തുടരുന്നു. 36 പോയിന്റുമായാണ് അവര്‍ ണുന്നിലെത്തിയിരിക്കുന്നത്. 21പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 18 പോയിന്റുമായി മഹാരാഷ്ട്രമൂന്നാം സ്ഥാനത്തുമുണ്ട്.
ദേശീയ റോഡ്സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 30കി.മി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കേരളം ജേതാക്കളായി. തിരുവനന്തപുരം സ്വദേശികളായ ഗോപികാ പ്രതാപന്, വിദ്യ ജി. എസ്, അമൃതാ പ്രതാപന്, നയനാ രാജേഷ് എന്നിവരാണ് ടീം അംഗങ്ങള്‍.കേരളത്തില്‍ നിന്ന് 24 ആണ്‍കുട്ടിളും 22പെണ്‍കുട്ടികളും വ്യക്തിഗത, ടീം ഇനങ്ങളില്‍ മത്സരിക്കുന്നു.വിവിധസംസ്ഥാനങ്ങളില്‍ നിന്നായി 280 താരങ്ങളാണ് 27 വരെ നീണ്ടു നില്ക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: