കരുവാരക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി വാഹനപ്രചരണ ജാഥ നടത്തി.
കള്ളപ്രചരണങ്ങളില്‍ വഞ്ചിതരാകാതെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാഥ സംഘടിപ്പിച്ചത്. കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പരിപാടി അഡ്വ.ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പദ്ധതികളായ അടല്‍ പെന്‍ഷന്‍ യോജന,ജന്‍ധന്‍ യോജന, തുടങ്ങി ക്ഷേമപദ്ധതികളെയാണ് അട്ടിമറിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.അനില്‍ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് നാരായണന്‍, എം.മുകുന്ദന്‍, മുച്ചിക്കല്‍ വാസു, കെ.ശ്രാം പ്രസാദ്, ഇ.നാരായണന്‍, വി.പി.ഭാസ്‌കരന്‍, അജിത്ത് ദാസ്‌ക്കരന്‍, സി.വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
















