Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാതൃഭാഷ അറിയാത്ത മലയാളിയെ സൃഷ്ടിക്കുന്നതായി വിദ്യാഭ്യാസം: സുഗതകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 11:11 pm IST
in Thiruvananthapuram

തിരുമല സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിന്റെ പത്താമത് വാര്‍ഷികോത്സവം സുഗതകുമാരി
ഉദ്ഘാടനം ചെയ്യുന്നു. അഡ്വ ബി. മധു, ഡോ എ.എം. ഉണ്ണികൃഷ്ണന്‍, ഡോ സുരേഷ്, നഗരസഭ
പ്രതിപക്ഷ നേതാവ്, അഡ്വ വി.ജി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ തിരുമല അനില്‍,
പി.വി. മഞ്ജു, പ്രിന്‍സിപ്പാള്‍ എന്‍.എസ്. ഹേമ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: മാതൃഭാഷ അറിയാത്ത മലയാളിയെ സൃഷ്ടിക്കുന്നതാണ് ഇന്നത്തെ പരിഷ്‌കൃത വിദ്യാഭ്യാസമെന്ന് സുഗതകുമാരി. മറ്റു ഭാഷകള്‍ പഠിക്കുന്നതോടൊപ്പം മാതൃഭാഷയ്‌ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തിരുമല ശ്രീ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിന്റെ പത്താമത് വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ മുതല്‍ വഴിതെറ്റി പോകുകയും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമകളാവുകയും മുതിര്‍ന്നവരെ തള്ളിപ്പറയുകയും ചെയ്യുന്ന സ്ഥിതിയാണ് കാണുന്നത്. ഇന്ന് സമൂഹത്തില്‍ കാണുന്ന എല്ലാ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും കാരണക്കാര്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും ആണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. തന്റെ മക്കളെ വിദ്യാഭ്യാസത്തിലൂടെ ഉന്നത പദവിയില്‍ എത്തിക്കുന്നതിനുള്ള ആഗ്രഹത്തില്‍ അവര്‍ ഉത്തമ പൗരന്മാരായി വളരണമെന്നുള്ള സത്യം മറന്നുപോകുന്നു.

നമ്മുടെ സംസ്‌കാരവും പാരമ്പര്യവുമെല്ലാം കുട്ടികളെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. ആരാധനലയങ്ങളില്‍പ്പോലും പണം സമാഹരിച്ച് വെടിക്കെട്ടുകളും ആര്‍ഭാടങ്ങളും നടത്തുന്നതല്ലാതെ മതപാഠശാലകളോ സത്‌സംഗങ്ങളോ നടത്താനോ സമൂഹത്തെ നന്മയിലേക്ക് നടത്തുവാനോ കഴിയുന്നില്ല. അശരണര്‍ക്കും ആലംബഹീനര്‍ക്കും സഹായമെത്തിക്കാനോ കരുണയുടെയും നന്മയുടെയും പാഠങ്ങള്‍ സമൂഹത്തെ മനസ്സിലാക്കിക്കൊടുക്കുവാനോ ഭരണസമിതികള്‍ക്കും കഴിയുന്നില്ല. ഈ കാലഘട്ടത്തില്‍ ഈശ്വരചിന്തയും നൈതികകഗുണങ്ങളും നന്മയും സംസ്‌കാരവുമെല്ലാം നല്‍കിക്കൊണ്ട് നടത്തിവരുന്ന വിദ്യാഭ്യാസ സമ്പ്രദായം ശ്ലാഘനീയമാണെന്നും സുഗതകുമാരി പറഞ്ഞു.

വിദ്യാലയ സമിതി പ്രസിഡന്റ് അഡ്വ ബി. മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ മലയാളവിഭാഗം പ്രൊഫസറും കോ-ഓര്‍ഡിനേറ്ററുമായ ഡോ എ.എം. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബിവിഎം ജില്ലാ സംയോജകന്‍ എ. മനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ വി.ജി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ തിരുമല അനില്‍, പി.വി. മഞ്ജു, ഡോ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാനാധ്യാപിക എന്‍.എസ്. ഹേമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാലയസമിതി സെക്രട്ടറി ആര്‍. രാജന്‍ സ്വാഗതവും മാതൃസമിതി പ്രസിഡന്റ് ധന്യ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശ്രീ സരസ്വതി വിദ്യാനികേതനിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.