ഏറ്റുമാനൂര്‍: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെ രാജ്യാദ്രോഹ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാക്കാന്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന കമ്യൂണിസ്റ്റ്കോണ്ഗ്രസ് ഛിദ്ര ശക്തികളെ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടാന്‍ രാജ്യവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഏറ്റുമാനൂരില്‍ ഇന്നലെ ധര്‍ണ്ണ നടത്തി. ബി ജെ പി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ വി ബൈജു അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖല സെക്രട്ടറി കെ എം സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, നിയോജക മണ്ഡലം ഭാരവാഹികള്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, വിഎച്ച്പി, ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: