കഞ്ഞിക്കുഴി: നിരവധി കേസുകളിലെ പ്രതി പിടിയില്‍. കഞ്ഞിക്കുഴി കട്ടിപ്പാറതടം കമ്പികകത്ത് തങ്കപ്പന് (62) ആണ് പോലീസ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചതിനും ബഹളമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ വാറണ്ട് നിലനിന്നിരുന്നു. ഇലക്ഷനോടനുബന്ധിച്ച വരുന്ന ദിവസങ്ങളിലും പോലീസ് പരിശോദന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ്. കോടതിയില്‍ ഹാജരാക്കിയപ്രതിയെ റിമാന്‍ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: