തൊടുപുഴ: കോഴിമുട്ട വ്യാപാരിയുടെ 4.32 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍. കീരികോട് വഴിയ്ക്കല് പുരയിടം മുനീര്‍(28), കാരിക്കോട് താഴെതൊട്ടിയില്‍ വിഷ്ണു(20), ഉണ്ടപ്ലാവ് ആറ്റുപുറത്ത് ജലീല്‍(24) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മുനീറിന്റെ വീട്ടില്‍ നിന്നു 356000 രൂപ പിടിച്ചെടുത്തു. പ്രതികള്‍ പിടിയിലായതോടെ നിരവധി കേസുകള്‍ക്കാണ് തുമ്പ് ലഭിച്ചത്. കഴിഞ്ഞ 28നാണ് തൊടുപുഴ മാര്‍ക്കറ്റിലെ മൊട്ടക്കച്ചവടം നടത്തുന്ന പരീക്കണ്ണിന്റെ 4.32 ലക്ഷം രൂപ മോഷണം പോയത്. ലോഡിനാവശ്യമായ തുക ഡ്രൈവറായ ഫൈസലിനെ ഏല്പിച്ചിരുന്നു. സഹായായിയായ ഷിഹാബും കുടെയുണ്ടായിരുന്നു. ഇവര്‍ പണം വാങ്ങി വാഹനത്തിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ ഭദ്രമായി വെച്ചു. പരീക്കണ്ണിന്റെ ബന്ധുവായ മുനീര്‍ ചെറുപ്പം മുതല്‍ മാര്റ്റിലെ കടയില്‍ ജോലി ചെയ്തിരുന്നു. 8 മാസം മുന്‍പ് മുനീറിനെ കടയില്‍ നിന്നും പുറത്താക്കി. ജോലി ചെയ്തിരുന്ന സമയത്ത് ഡ്രൈവര്‍ ഫൈസലിനൊപ്പം നിരവധി തവണ മുട്ടലോഡ് എടുക്കാന്‍ മുനീര്‍ ദിണ്ഡിഗല്ലിനു പോയിട്ടുണ്ട്. ഇത്തരത്തില്‍ ഒരുതവണ പോയപ്പോള്‍ തന്ത്രത്തില്‍ വണ്ടിയുടെ ഒരു താക്കോല്‍ മുനീര്‍ കൈവശപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് മാസങ്ങളെടുത്തുള്ള മോഷണ പദ്ധതി മുനീര്‍ ആവിഷ്കരിക്കുന്നത്. പദ്ധതിയുമായി മുനീര്‍ ജലീലിനെ സമീപിച്ചു. പിന്നീട് വിഷ്ണുവിനേയും ഒപ്പം കൂട്ടി. മുട്ടലോഡ് എടുക്കാന്‍ പോകുന്ന ദിവസം ഇന്നോവ കാറാണ് സംഘം വാടകയ്ക്ക് എടുത്തത്. ലോഡ് എടുക്കാന്‍ പോയ 28ന് സംഘം പണം കൈമാറുന്നതും ഈ പണം വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ വെയ്ക്കുന്നതും കണ്ടു. ലോറി തൊടുപുഴ മൈതാനത്ത് പാര്‍ക്ക് ചെയ്തപ്പോള്‍ മുനീറിന്റെ നേതൃത്വത്തില്‍ പണം കവര്‍ന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനുശേഷം ലോറിയുടെ പിന്നാലെ സംഘം ഇന്നോവ കാറില്‍ കമ്പം വരെ പിന്തുടര്ന്നു. ലോറിയുടെ ഡ്രൈവര്‍ പപ
ണമുണ്ടെന്ന കരുതി യാത്ര തുടര്‍ന്നു. ദിണ്ഡിഗല്ലില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ പണം നഷ്ടപെട്ട വിവരമറിയുന്നത്. കട്ടപ്പനയില്‍ നിന്നും ലഭിക്കാനുണ്ടായിരുന്ന 117000 രൂപയും ഡ്രൈവരുടെ കൈവശമുണ്ടായിരുന്നു. പണം നഷ്ടപെട്ട വിവരമറിഞ്ഞ ഉടമ തൊടുപുഴ ഡിവൈഎസ്പിയക്ക് ഡ്രൈവറെ സംശയമുണ്ടെന്ന് കാണിച്ച് പരാതി നല്കി എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇവര്‍ പണമെടുത്തിട്ടില്ലയെന്ന് എന്ന് ബോധ്യമായി. എങ്കിലും പണം എടുത്തത് ഇവര്‍ തന്നെയാണ് എന്ന ആരോപണത്തെ തുടര്‍ന്ന് 1.50 ലക്ഷം രുപ ഭാര്യയുടെ ആഭരണം പണയം വെച്ച് നല്‍കാനും തയ്യാറായ അവസരത്തിലാണ് പ്രതികളുടെ അറസ്റ്റ്. തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലീസ്, തൊടുപുഴ സിഐ തങ്കപ്പന്, എസ്ഐ അരുണ്‍ നാരയണ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: