ന്യൂദല്‍ഹി: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭകരോട് കലാപം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് രംഗത്ത്. നമ്മള്‍ സമൂഹത്തിന്റെ സംരക്ഷകരാണെന്നും സമൂഹത്തെ നശിപ്പിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ആവേശം രാജ്യത്തിന്റെ നന്മയ്‌ക്കായി ഉപയോഗിക്കണം. ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ഭരണഘടനാ അനുസൃതമായിരിക്കണം. എത്രയും വേഗം സമാധാനത്തിലേക്ക് തിരിച്ചുവരണം, സെവാഗ് അഭ്യര്‍ഥിച്ചു. ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭം എട്ടാം ദിവസവും തുടരുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ 10 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. 150 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
















