ന്യൂദല്‍ഹി : ബെര്‍ലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ കുട്ടികള്‍ക്കുള്ള മികച്ച ചിത്രമായി ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറേഷന്‍ കെ പ്ലസ് വിഭാഗത്തില്‍ ക്രിസ്റ്റല്‍ ബീര്‍ അവാര്‍ഡും ഒറ്റാലിനാണ്. കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഒറ്റാല്‍ അഞ്ച് അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.
















