ഉത്തര്‍പ്രദേശ്: സഹിഷ്ണുത ഹിന്ദുക്കളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മറ്റ് മതങ്ങളെയും മതസ്ഥരെയും അടിച്ചമര്‍ത്താന്‍ ഹിന്ദുക്കള്‍ ശ്രമിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു.
ഹിന്ദു മതത്തെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്താന്‍ കുറച്ച് ആളുകള്‍ ശ്രമിക്കുന്നു. സഹിഷ്ണുതയും സഹകരണവും ഹിന്ദുക്കളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ഹിന്ദുക്കള്‍ ഒരിക്കലും മറ്റ് മതങ്ങളെയും മതസ്ഥരെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടില്ല-യുപി വൃന്ദാവനിലെ വാത്സല്യ ഗ്രാമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗഡ്കരി വ്യക്തമാക്കി.
മൗലികവാദികളും ഭീകരരരും ഇന്ത്യയുടെ സംസ്‌കാരത്തില്‍ നുഴഞ്ഞുകയറി അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി ആരോപിച്ചു.
















