കണ്ണൂര്‍: കാറ്ററിംഗ് മേഖലയെ സൂക്ഷ്‌മ ചെറുകിട വ്യവസായമായി അംഗീകരിക്കണമെന്ന് ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. കാറ്ററിംങ് ഇന്ന് സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന തൊഴില്‍ മേഖലയായി മാറിയിരിക്കുകയാണ്. നിരവധിപേര്‍ക്ക് തൊഴിലും ഉപതൊഴിലും നല്‍കിക്കൊണ്ട് പലകുടുംബങ്ങളും സംരക്ഷിക്കപ്പെടുകയാണ് ഈ പദ്ധതിയിലൂടെ. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പരിരക്ഷ അര്‍ഹിക്കപ്പെടുന്ന മേഖലയാണ് കാറ്ററിംഗ് മേഖലയെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പി.ജോയി അധ്യക്ഷത വഹിച്ചു. സി.എം.മഹറൂഫ് ഉദ്‌ഘാടനം ചെയ്‌തു. കെ.എഫ്.വാവ, കെ.സി. താജുദ്ദീന്‍, പി.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
















