തൊടുപുഴ: തമിഴ്നാട്ടില്‍ കോഴിമുട്ട എടുക്കാന്‍ കൊടുത്തയച്ച 4.32ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ ഇന്ന് അറസ്റ്റ് ചെയ്യും. തൊടുപുഴയില്‍ നിന്നു പോയ ലോറിയുടെ പിന്നാലെ പിന്തുടര്‍ന്ന യുവാക്കളുടെ സംഘമാണ് ദിണ്ഡിഗല്ലില്‍ വെച്ച് ഡ്രൈവര്‍ ഉറങ്ങിയ സമയത്ത് പണം കവര്‍ന്ന് തിരികെ തൊടുപുഴയിലെത്തിയതെന്ന് പോലീസ് കണ്ടെത്തി.തൊടുപുഴ മാര്‍ക്കറ്റിലെ വിഎപി സ്റ്റാള്‍ ഉടമ പരീതിന്റെ പണമാണ് നഷ്ടപ്പെട്ടത്. ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ദിണ്ഡിഗല്ലില്‍ നിന്നുമാണ് വ്യാപാരി സ്ഥിരമായി തൊടുപുഴയിലേയ്ക്ക് മുട്ട ലോഡ് എത്തിച്ചിരുന്നത്. 28ന് വൈകിട്ട് ലോഡിനാവശ്യമായ തുക ഡ്രൈവറായ ഫൈസലിനെ ഏല്‍പ്പിച്ചു.ഷിഹാബ് എന്ന യുവാവും ഉണ്ടായിരുന്നു.യാത്ര തിരിച്ച് ട്രിച്ചിയിലെത്തി വാഹനത്തില്‍ കിടന്നുറങ്ങി.രാവിലെ എഴുന്നേറ്റപ്പോള്‍ പണം നഷ്ടപ്പെട്ടുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: