തൊടുപുഴ: ഗുഡ്സ് ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. ഇടവെട്ടി സ്വദേശിക്കാണ് പരിക്കേറ്റത്. വെങ്ങല്ലൂര്‍-മങ്ങാട്ട്കവല നാലുവരി പാതയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഷോറൂമിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം നടന്നത്. വെങ്ങല്ലൂരില്‍ നിന്നും മങ്ങാട്ട് കവലയ്ക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് എതിര് ദിശയില്‍ നിന്നും ഡിവൈഡര്‍ ക്രോസ് ചെയ്ത് വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ കാനയിലേക്ക് വീണു. ഡ്രൈവറുടെ താടിയെല്ലിന് പൊട്ടലുണ്ട്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിന്റെ മുന്‍വശം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. മങ്ങാട്ടുക്കവലയിലെ പ്രമുഖ മില്ഉടമയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: