തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരാള്‍ക്ക് പരിക്ക് . വെങ്ങല്ലൂര്‍ മുത്താരംകുന്ന് വടക്കേടത്ത് വി ആര് ശര്‍മ്മയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഇയാള്‍ ഓടിച്ചിരുന്ന കാര്‍ തൊടുപുഴ മുണ്ടക്കല്ലേലിന് സമീപം വച്ച് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തായി പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്സ് യൂണിറ്റംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ ശര്‍മ്മയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫയര്‍ഫോഴ്സ് സംഘത്തിന്റെ ആംബുലന്‍സിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: