മുതലക്കോടം: മുതലക്കോടം സേക്രട്ട് ഹാര്‍ട്ട്സ് ഗേള്‍സ് ഹൈസ്കൂളിന് സമീപത്തെ പാടശേഖരത്തില്‍ തീപിടിത്തം. വര്‍ഷങ്ങളായി കൃഷി ഉപേക്ഷിച്ച ഇവിടെ വളര്‍ന്ന് നിന്നിരുന്ന ഒരേക്കറിലധികം ഭൂമിയിലെ പുല്ല് കത്തിനശിച്ചു. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായത്. മുതലക്കോടം സ്വദേശികളായ നെടുങ്കല്ലേല്‍ എന്‍.പി ജോണ്‍, പഴയരിയില്‍ സുബൈര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വയലുകളിലാണ് തീ നാശം വിതച്ചത്. ഇന്നലെ പകല്‍ 11.30 ഓടെയാണ് തീ കത്തുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെടുന്നത്. ശക്തമായ കാറ്റ് ഉണ്ടായതിനാല്‍ തീ പെട്ടെന്ന് ആളി പടരുകയായിരുന്നു. നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. തീ അടുത്തുള്ള ട്രാന്‍സ് ഫോര്‍മറിന് പരിസരത്തേക്ക് പടര്‍ന്നെങ്കിലും ഇതിന് കാര്യമായ നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്ന് കെഎസ്ഇബി ഓവര്‍സിയര്‍ അറിയിച്ചു. ട്രാന്‍സ് ഫോര്‍മറിന് സമീപത്തെ ലൈന്‍ കമ്പികള്‍ കൂട്ടിയിടിച്ചാണ് തീ പടര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അതേ സമയം സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാണെന്നുമുള്ള ആരോപണവും ശക്തമാണ്. തൊടുപുഴയില്‍ നിന്നും റ്റി.വി.രാജന്റെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. തൊടുപുഴ കണ്ട്രോള് റൂം എസ് ഐ ഫൈസല്‍ പി ഹാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കെഎസ്ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ലൈന്‍ കമ്പികള്‍ തമ്മിലുരസാനുള്ള സാഹചര്യം അധികൃതര്‍ ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും ഇത്തരം ദുരന്തം ആവര്‍ത്തിക്കുമെന്ന് സമീപവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: