അര്‍ജുന, ഏതായാലും ആത്മാവ് ഏതുദേഹം സ്വീകരിച്ചാലും വധിക്കപ്പെടുകയില്ല. ദേവന്മാര്, അസുരന്മാര്, ദിക്പാലകന്മാര്‍, ബ്രഹ്മാവ്, സിദ്ധന്മാര് തുടങ്ങിയവരുടെ ദേഹങ്ങള്‍ നമ്മളുടേതുപോലെയല്ല, ദിവ്യങ്ങളാണ്. എങ്കിലും ദേവാസുരയുദ്ധങ്ങളില്‍ അവരുടെ ദേഹങ്ങള്‍ വധിക്കപ്പെടുകയും ജിവാത്മാക്കള്‍ വേറിട്ടു നില്‍ക്കുന്നതായും പുരാണങ്ങളില്‍ കാണാം. ശ്രീരുദ്രന്റെ നേത്രാഗ്നിയില്‍ കാമദേവന്റെ ദേഹം കത്തിച്ചാമ്പലായി. പക്ഷേ കാമദേവന് അവശേഷിച്ചുവല്ലോ.
അഗ്നിഷ്ടോമീയം തുടങ്ങിയ യജ്ഞങ്ങളില്‍ ആലഭനം ചെയ്ത് ഹോമിക്കപ്പെടുന്ന ജീവാത്മാക്കള്‍ക്ക് മനുഷ്യദേഹം കിട്ടുകയും യോഗചര്യശീലിച്ച് ഉന്നതലോകങ്ങള്‍ നേടാന്‍ കഴിയുമെന്നും ശ്രുതികളില്‍ വ്യക്തമാണ്.
അതുപോലെ യുദ്ധത്തില്‍ ശത്രുവിനോടു നേരിട്ടേറ്റുമുട്ടി, ഒരടിപോലും പിന്മാറാതെ ധൈര്യത്തോടെ പോരാടി ശരീരം ഉപേക്ഷിക്കുന്ന ജീവാത്മാവിന് സ്വര്‍ഗ്ഗം ലഭിക്കുമെന്നും ശാസ്ത്രങ്ങളില്‍ പറയുന്നു.
ഫോണ്‍: 9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: