ശുഭാനന്ദത്തെ വര്‍ദ്ധിപ്പിക്കുന്നതിനു പകരം ഈ ശുഭമുഹൂര്‍ത്തത്തെ തള്ളി ഈ ലോകത്തിലെ സ്വത്ത് വര്‍ദ്ധിപ്പിച്ചും ഉദ്യോഗം, കീര്‍ത്തി, സന്താനങ്ങള്‍, നിലയും വിലയും എന്നല്ലാ ഈ ലോകത്തിലുള്ള സര്‍വ്വവും വര്‍ദ്ധിപ്പിച്ചും അന്ത്യഘട്ടത്തില്‍ ശരീരത്തെ വിടേണ്ടി വരുമ്പോള്‍ മേല്‍ വിവരിച്ച എല്ലാ വര്‍ദ്ധനകളും ശരീരത്തോടു കൂടി ഇരുന്നപ്പോള്‍ ഇവയെല്ലാം ഇരിക്കേണ്ടതായും ശരീരത്തെ വിടുമ്പോള്‍ ഇവയെല്ലാം വിടേണ്ടതായും ഒരു ഹിമപ്ലവിനിടയില് കടന്നു കഴിയുമ്പോള്‍ വര്ദ്ധിപ്പിച്ചതശേഷവും പിച്ചു മാത്രമായിട്ടും (ഭ്രാന്തു മാത്രമായിട്ടും) പരിണമിക്കുന്ന വേളയില്‍ ചിന്ത അശ്ശേഷവും അന്ധതയെന്നേ വരൂ.
ബന്ധിച്ചതൊന്നും തനിക്കു ബന്ധുവായി വരികയില്ല. അഖിലേശ്വരനെ സ്മരിക്കുവാന് അരനിമിഷം പോലും സാധിക്കാത്തതില്‍ ഹാ കഷ്ടം. അതുകൊണ്ട് നിന്റെ ജീവിത കാലമാകുന്ന ശുഭമുഹൂര്‍ത്തത്തെ നഷ്ടം ചെയ്യാതെ ശുഭാനന്ദപദത്തിലെത്തി ശുഭാനന്ദമനുഭവിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: