ഈ ലോകത്തിലെ വെളിച്ചത്തില്‍ക്കൂടി സഞ്ചരിക്കുന്നവന് ഇരുട്ടില്‍ സഞ്ചരിക്കുന്നവനെപ്പോലെ സംശയമോ അവിശ്വാസമോ ഉണ്ടാകാതെ പകലുള്ളടത്തോളം ഭയമില്ലാതെ ശുഭമായി യാത്ര ചെയ്യുന്നു. ഇരുട്ടില്‍ സഞ്ചരിക്കുന്നവന് സംശയം കൊണ്ടും അവിശ്വാസം കൊണ്ടും ഭയന്നു അസ്ഥിരനായി അപകടത്തിലെന്നതു പോലെ യാത്ര ചെയ്യുന്നു. ഇതു പോലെ അജ്ഞാനി അറിവുകേടും അധര്‍മ്മവും കൊണ്ട് അപകടത്തെ അഭയം പ്രാപിക്കുന്നു.
അറിവുകേടിനും അധര്‍മ്മത്തിനും തന്നെ രക്ഷിച്ചു കൂടാ എന്നുള്ള ബോധം അറിവില്ലായ്മ കൊണ്ട് താന്‍ അറിയാതെ പോകുന്നു. ഹാ കഷ്ടം. ഈ ഭയങ്കരമാകുന്ന രാത്രിയെ നിശേഷം തീര്‍ക്കുന്നതിന് സര്‍വ്വജ്ഞാനമാകുന്ന പകലിന് തീര്‍ച്ചയായും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: