ഇങ്ങനെയൊക്കെ ദക്ഷന് ശിവനെ അധിക്ഷേപിച്ചു. നിന്ദിച്ചു എന്നിട്ടും ശിവന് ഒന്നും മിണ്ടിയില്ല. ഇത്രയെല്ലാം അധിക്ഷേപിച്ചിട്ടും തൃപ്തിവരാതെ, ദക്ഷന് ശിവനെ ശപിക്കാനായി ജലം കയ്യിലെടുത്തു. സദസ്യരെല്ലാം അരുത്, അരുത് എന്നു വിലക്കി. അതിനെവകവെയ്ക്കാതെ ദക്ഷന് ശിവനെ ശപിക്കുകതന്നെ ചെയ്തു. ദേവന്മാരില് നികൃഷ്ടനായ ഈ ശിവന്, ഭാവിയില്‍ ഇന്ദ്രന് ഉപേന്ദ്രന് എന്നീ ദേവന്മാരോടൊപ്പം യാഗത്തില്‍ ഹവിര്‍ഭാഗം ഇല്ലാതെ പോകട്ടെ. ഇങ്ങനെ ശിവനെ ശപിച്ചശേഷം ദക്ഷന് കോപിച്ച് യാഗശാലയില്‍ നിന്ന് പുറത്തിറങ്ങി തന്റെ ഗൃഹത്തിലേക്ക് യാത്രയായി.
ദക്ഷന്റെ ധിക്കാരത്തോടുകൂടിയ പോക്ക് യാഗശാലക്കു പുറത്തുനിന്നിരുന്ന ശിവപാര്‍ഷദനായ നന്ദികേശ്വരന് കണ്ടു. ശിവനെ ആക്ഷേപിച്ചതും നിന്ദിച്ചതും കേട്ട നന്ദികേശ്വരന്, ദക്ഷന് അതിഭയങ്കമായ ഒരു ശാപം കൊടുത്തു. വെറും ശരീരാഭിമാനത്താല് അതിഭയങ്കരമായ ഒരു ശാപം കൊടുത്തു. വെറും ശരീരാഭിമാനത്താല് അന്ധനായി, നിരപരാധിയായ ശിവനെ ദ്വേഷിക്കുന്ന ദക്ഷന്, പരമാര്‍ത്ഥ ജ്ഞാനത്തില്‍ വിമുഖനായിത്തീരട്ടെ. വേദത്തിലെ അര്ത്ഥവാദവാക്യങ്ങളില് മയങ്ങി, വിവേകം നഷ്ടപ്പെട്ടവനായി, ശാരീരിക സുഖങ്ങള്‍ക്കായി കര്മ്മമാര്ഗങ്ങളില് ചുറ്റിത്തിരിയുന്നവനായിത്തീരട്ടെ.
താനല്ലാത്ത ശരീരത്തെ ആത്മാവായി തെറ്റിദ്ധരിച്ച്, ആത്മവിസ്മൃതിയില്‍ മുഴുകി വെറും മൃഗതുല്യനും സ്ത്രീസക്തനുമയിത്തീരട്ടെ. അധികം താമസിയാതെ ദക്ഷന് ആടിന്റെ തലയോടുകൂടിയവനായിത്തീരട്ടെ. അവിദ്യയെ വര്‍ദ്ധിപ്പിക്കുന്ന കര്‍മ്മമാണ് ലക്ഷ്യപ്രാപ്തിക്കനുഷ്ഠിക്കേണ്ടത് എന്നു വിശ്വസിച്ചിരുന്ന ഈ ദക്ഷന് മൂഢനാണ്. ഇവന്റെ അനുകൂലികളും സംസാരത്തില്‍ ചുറ്റിത്തിരിഞ്ഞു കഷ്ടപ്പെടട്ടെ. കര്‍മ്മത്തിന്റെ മേന്മയെ പുകഴ്ത്തുന്ന അര്‍ത്ഥവാദപരങ്ങളായ വേദവാക്യങ്ങള്‍ കേട്ടു പ്രലോഭിതരായി, ശിവദ്വേഷികളായ ഇവര്‍ സമ്മോഹത്തെ പ്രാപിക്കട്ടെ.
ദക്ഷനെ അനുകൂലിക്കുന്ന ബ്രാഹ്മണര്‍, ശുദ്ധിയേയോ അശുദ്ധിയേയോ നോക്കാതെ ഭക്ഷിക്കുന്നവരും, ഉപജീവനത്തിനുവേണ്ടി വിദ്യ തപസ്സ് വ്രതങ്ങള്‍ ഇവയെ വില്ക്കുന്നവരും, ധനത്തിലും ദേഹത്തിലും ഇന്ദ്രിയങ്ങളിലും ആസക്തരുമായി ഭവിക്കട്ടെ. അവര്‍ യാചകരായി അലഞ്ഞു തിരിയുന്നവരായിത്തീരട്ടെ.
ഇങ്ങനെ ബ്രാഹ്മണരെ ഒട്ടാകെ നന്ദികേശ്വരന് ശപിച്ചതു കേട്ട ഭൃഗുമഹര്‍ഷി ശിവപാര്ഷദന്മാരേയും ശപിച്ചു. ശൈവവ്രതം അനുഷ്ഠിക്കുന്നവരും, അവരെ അനുവര്ത്തിക്കുന്നവരും, ശാസ്ത്രത്തിനുവിരുദ്ധമായ പാഖണ്ഡമതത്തെ അവലംബിക്കുന്നവരായിത്തീരട്ടെ. അശുദ്ധിയില്ലാത്തവരും, മൂഢബുദ്ധികളും ജട, ഭസ്മം, അസ്ഥി എന്നിവ ധരിക്കുന്ന വരുമായി ഭവിക്കട്ടെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: