സാക്ഷാല്‍ ദൈവമായിരുന്നാലും സര്വ്വജ്ഞാനമില്ലെങ്കില് ഇക്കാണുന്ന സര്വ്വസൃഷ്ടികളേയും സൃഷ്ടിപ്പാന് സാധിക്കുകയില്ല. അതിനാല്‍ ദൈവം തന്റെ സര്വ്വജ്ഞാനത്തെക്കൊണ്ട് സര്‍വ്വസൃഷ്ടികളെയും സൃഷ്ടിച്ചു. ഈ സര്‍വ്വജ്ഞാനം അടങ്ങുന്ന ആത്മാവിന് ജഗദ്ഗുരു അല്ലെങ്കില്‍ സര്വ്വേശ്വരന്, സര്വ്വശക്തന് ആദിയായ നാമങ്ങള്‍ ഉപയോഗിക്കുന്നു. ആയതിന്റെ തുടര്‍ച്ചയാണ് ഗുരുക്കന്മാര് അല്ലങ്കില്‍ പരമ്പര. ഈ വ്യവസ്ഥയെ വച്ചാണ് ലോകത്തില്‍ ശുഭം അല്ലങ്കില്‍ ആനന്ദം മഹാത്മാക്കള്‍ അനുഭവിക്കേണ്ടത്. ഈ പ്രകാശം ലഭിക്കാത്തതായ ഏതു മനുഷ്യാത്മാവും സര്വ്വജ്ഞാനമില്ലായ്കയാല് സര്‍വ്വത്ര ഇരുട്ടായി ഭവിക്കുന്നു. സര്‍വ്വജ്ഞാനം ലഭിച്ചാല്‍ സര്‍വ്വത്ര വെളിച്ചമായ നിത്യാനന്ദമെന്ന് (അതായത് സംശയമോ അവിശ്വാസമോ ഇല്ലാത്ത) നിത്യപകലാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: