ബാലഗോകുലം ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശവുമായി സ്വീകരിച്ചിരിക്കുന്നത് ”വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം” എന്നതാണ്. മണ്ണിനും മനുഷ്യനും പുണ്യം നേടുവാന്‍ ഓരോ വീട്ടിലും പശുവുണ്ടാകണമെന്നും നാട്ടില്‍ മരങ്ങളും പ്രത്യേക കേന്ദ്രങ്ങളില്‍ കാവും വളര്‍ത്തണമെന്നും നമ്മുടെ പൂര്‍വികര്‍ക്ക് നിര്‍ബന്ധമായിരുന്നു.
ഉണ്ണികൃഷ്ണഭഗവാന്റെ ഓടിക്കളിച്ച ഗോകുലം ഗോക്കളാലും കാവുകളാലും വൃക്ഷലതാദികളാലും സമൃദ്ധമായിരുന്നു. ചരവും അചരവുമായ സര്‍വജീവികളോടും സഹാനുഭൂതിയുള്ള സംസ്കാരത്തെയാണ് ഭാരതീയ സംസ്കാരമെന്ന് പറയുന്നത്. എല്ലാവര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുകയും ആവശ്യമുള്ളതിനെ മാത്രം സ്വീകരിക്കുകയും സന്തുഷ്ടിമാത്രം തുളുമ്പിനില്ക്കുകയും ചെയ്ത ഗോകുലത്തിന്റെ ആത്മാവ് കാലിക്കോലേന്തിയ ഉണ്ണികൃഷ്ണഭഗവാനായിരുന്നു.
അന്നമയ കോശമായ ശരീരത്തിന്റെ നിലനില്‍പ്പിനും വികാസത്തിനുമാധാരമായത് ജീവനുള്ള മണ്ണാണ്. മണ്ണിന് ജീവന് നല്‍കുന്നത് കോടിക്കണക്കിന് സൂക്ഷ്മജീവികളാണ്. സൂക്ഷ്മജീവികളെ സംഭാവന ചെയ്യുന്ന മണ്ണിന്റെ ആഹാരമാണ് ചാണകവും ഗോമൂത്രവും. ചാണകത്തിലെ സൂക്ഷ്മജീവികള്‍ പ്രതിപ്രവര്‍ത്തിച്ചാണ് മണ്ണിലുള്ള സ്ഥൂലവും സൂക്ഷ്മവുമായ 16 മൂലകങ്ങളെ ചെടികള്‍ക്ക് സംഭാവന ചെയ്യുന്നത് ഈ മൂലകസത്തയാണ് ചെടികളിലൂടെ കായായും കനിയായും ധാന്യമായും ഇലയായും നമുക്ക് ലഭിക്കുന്നത്. ഇതാണ് നമുക്ക് ഓജസ്സും തേജസ്സും നല്കി ശരീരത്തെ നിലനിര്‍ത്തുവാനാവശ്യമായ മൂല്യവത്തായ ആഹാരമായിത്തീരുന്നത്. പശു മണ്ണിനെ രക്ഷിക്കുന്നു. മണ്ണ് മനുഷ്യനെ നിലനിര്‍ത്തുന്നു. ഭഗവാന് ശ്രീകൃഷ്ണന്റെ ഈ അവബോധത്തിന്റെ സാക്ഷാത്കാരമാണ് കാലിക്കോലേന്തിയ ഗോപാലകനായി തീരുവാനിടയായത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: