ഒരാള്‍ക്ക് തന്റെ കര്‍മഫലം അനുസരിച്ച് ജന്മമെടുക്കേണ്ടിവരുന്നു. ആ കര്‍മങ്ങളുടെ കാലാവധി കഴിയുമ്പോള്‍ അടുത്ത ജന്മമെടുക്കാന്‍ വേണ്ടി മരിക്കുന്നു. ഇപ്രകാരം ജനനമരണമാകുന്ന ചക്രത്തില്‍പ്പെട്ട് ഒരാള്‍ ഉഴലുന്നു. കുരുക്ഷേത്ര യുദ്ധം സമൂഹത്തില്‍ നീതി പരിപാലനത്തിനുവേണ്ടിയുള്ളതാണ്, അനാവശ്യ സമരമല്ല.
ഭഗവാന് തന്നെ സ്വയം തീരുമാനിച്ച യുദ്ധമാണ്. അര്ജ്ജുനന് യുദ്ധം ചെയ്തില്ലെങ്കിലും ഭീഷ്മാദികളുടെ വധം ഭഗവാന് തന്നെ ചെയ്യും. സ്വാര്‍ത്ഥതകൊണ്ട് ഭീഷ്മാദികളോടുള്ള സ്നേഹം കൊണ്ട് സ്വധര്‍മമായ യുദ്ധത്തില്‍നിന്ന് അര്ജ്ജുനന് പിന്മാറിയെങ്കില് അതിന്റെ പാപഫലം സ്വയം അനുഭവിക്കേണ്ടിയും വരും. അതുകൊണ്ട് അര്‍ജ്ജുനാ ഒഴിവാക്കാന്‍ പറ്റാത്ത ഭീഷ്മാദികളുടെ വധത്തെ ഓര്‍ത്തു നീ അനുശോചിക്കേണ്ടതില്ല എന്ന് ഭഗവാന് അര്‍ജ്ജുനനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: