Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നരനും നാരായണനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 07:41 pm IST
inSamskriti

“അങ്ങയുടെ സങ്കല്‍പമനുസരിച്ചാണ് ഞങ്ങള്‍ മൂന്നുപേരും പ്രത്യക്ഷമായി വന്നത്. ജഗദീശ്വരനെയാണല്ലോ അങ്ങ് തപസിലൂടെ ആരാധിച്ചത്. ഞങ്ങള്‍ മൂന്നുപേരും കൂടിച്ചേര്‍ന്നാലെ ജഗദീശ്വരത്വം പൂര്‍ണമായിത്തീരുകയുള്ളു. അതിനാല്‍ ഞങ്ങള്‍ ഓരോരുത്തരുടേയും അംശഭൂതരായി അങ്ങേയ്‌ക്ക് ഓരോ പുത്രന്മാരുണ്ടാകും. അവര്‍ അങ്ങയുടെ കീര്‍ത്തിയെ ലോകത്തില്‍ വ്യാപിപ്പിക്കും. ഇങ്ങനെ വരംകൊടുത്ത് ത്രിമൂര്‍ത്തികള്‍ അന്തര്‍ധാനം ചെയ്തു. ബ്രഹ്മാവിന്റെ അംശമായി ചന്ദ്രനും വിഷ്ണുവിന്റെ അംശമായി ദത്താത്രേയനും ശിവന്റെ അംശമായി ദുര്‍വാസാവും അത്രിയുടെയും അനസൂയയുടേയും പുത്രന്മാരായി ജനിച്ചു.

അംഗിരസ് മഹര്‍ഷിയുടെ പത്‌നിയായ ശ്രദ്ധ, സിനീവാലി, കുഹുരാക, അനുമതി എന്നീ പുത്രിമാരെ പ്രസവിച്ചു. അംഗിരസിന് രണ്ടു പുത്രന്മാരുമുണ്ടായി. സ്വാരോചിഷമെന്ന രണ്ടാമത്തെ മന്വന്തരത്തില്‍ അവര്‍ ഉത്ഥ്യന്‍ എന്നും ബൃഹസ്പതിയെന്നുമുള്ള പേരില്‍ പ്രസിദ്ധരായി. പുലസ്ത്യന് ഹവിര്‍ഭൂയെന്ന പത്‌നിയില്‍ അഗസ്ത്യന്‍ ജനിച്ചു. അദ്ദേഹം കഴിഞ്ഞ ജന്മത്തില്‍ ജഠരാഗ്നിയായിരുന്നു. മഹാതപസ്വിയായ വിശ്രവസ്സുമഹര്‍ഷിയും പുലസ്ത്യന്റെ പുത്രനാണ്.

വിശ്രവസ്സുവിന്റെ പുത്രനാണ് യക്ഷന്മാരുടെ അധിപതിയായ കുബേരന്‍. ഇഡവിഡയാണ് കുബേരന്റെ അമ്മ. മറ്റൊരു പത്‌നിയായ കൈകസിയില്‍ വിശ്രവസുമഹര്‍ഷിക്ക് രാവണന്‍, കുംഭകര്‍ണന്‍,വിഭീഷണന്‍ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ടായി.

പുലഹന്റെ ഭാര്യയായ ഗതി മൂന്നു പുത്രന്മാരെ പ്രസവിച്ചു. കര്‍മ്മശ്രേഷ്ഠന്‍, വരിയാംസെന്‍, സഹിഷ്ണു എന്നാണ് അവരുടെ പേരുകള്‍. ക്രതുവിന്റെ ഭാര്യയായ ക്രിയ ബ്രഹ്മതേജസുകൊണ്ട് ജ്വലിക്കുന്ന അറുപതിനായിരം ഋഷികളെ പ്രസവിച്ചു. അവര്‍ ബാലഖില്യന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരായിത്തീര്‍ന്നു. വസിഷ്ഠ മഹര്‍ഷിക്ക് ഊര്‍ജ്ജയെന്ന പത്‌നിയില്‍ ചിത്രകേതു, സുരോജിസ്, വിരജന്‍, മിത്രന്‍, ഉല്‍ബണന്‍, വസുഭൃദ്യാനന്‍, ദ്യുമാന്‍ എന്നീ സപ്തര്‍ഷികളുമുണ്ടായി.

വസിഷ്ഠന് മറ്റൊരു പത്‌നിയില്‍ ശക്തി മുതലായ പുത്രന്മാരും ജനിച്ചു. അഥര്‍വാവിന്റെ പത്‌നിയാണ് ചിത്തി. ചിത്തിയുടെ പുത്രനാണ് വ്രതനിഷ്ഠയോടുകൂടിയ ദധീചി. ഭൃഗുമഹര്‍ഷിക്ക് ഖ്യാതി എന്ന പത്‌നിയില്‍ ധാതാവ് വിധാതാവ് എന്നീ രണ്ടു പുത്രന്മാരും, ശ്രീദേവി എന്ന പുത്രിയുമുണ്ടായി. ശ്രീദേവി വിഷ്ണുഭഗവാനെ സര്‍വാത്മനാ ആശ്രയിച്ചവളാണ്. മഹാമേരു, ആയതി ,നിയതി എന്നീ പുത്രിമാരെ ധാതാവിനും വിധാതാവിനും വിവാഹം ചെയ്തുകൊടുത്തു.

അവര്‍ക്ക് മൃകണ്ഡനെന്നും പ്രാണനെന്നും രണ്ടു പുത്രന്മാരുണ്ടായി. മൃകണ്ഡന്റെ പുത്രനാണ് മാര്‍ക്കണ്ഡേയന്‍. പ്രാണന്റെ പുത്രനായി വേദശിരസ് എന്ന ഋഷി ജനിച്ചു. സര്‍വ്വജ്ഞനായ ശുക്രമഹര്‍ഷിയുടെ അച്ഛനായ കവി ഭൃഗുമഹര്‍ഷിയുടെ മറ്റൊരു പുത്രനാണ്. ഈ മഹര്‍ഷിമാര്‍ അവരുടെ സൃഷ്ടികൊണ്ട് ലോകത്തെ സമ്പുഷ്ടമാക്കി. കര്‍ദ്ദപുത്രിമാരുടെ സന്താനപരമ്പരയെ കേട്ടാല്‍ത്തന്നെ പാപം നശിക്കും.

മനുവിന്റെ മറ്റൊരു പുത്രിയായ പ്രസൂതിയെ ബ്രഹ്മാവിന്റെ പുത്രനായ ദക്ഷപ്രജാപതിക്കാണ് വിവാഹം ചെയ്തുകൊടുത്തു. സ്വാഹയെ അഗ്നിക്കും, സ്വധയെ പിതൃക്കള്‍ക്കും, അവസാനത്തെ പുത്രിയായ സതിയെ ശ്രീപരമേശ്വരനും പത്‌നിമാരായി നല്‍കി. ശ്രദ്ധ, മൈത്രി, ദയ, ശാന്തി ,തുഷ്ടി, പുഷ്ടി ,ക്രിയ, ഉന്നതി, ബുദ്ധി മേധാ, തിതിക്ഷ, ഹ്രീ മൂര്‍ത്തി എന്നീ പതിമൂന്നുപേരാണ് ധര്‍മ്മപ്രജാപതിയുടെ പത്‌നിമാര്‍.

ശ്രദ്ധ ശുഭത്തേയും, മൈത്രി പ്രസാദത്തേയും ദയ അഭയത്തേയും, ശാന്തി സുഖത്തേയും, തുഷ്ടി മോദത്തേയും പുഷ്ടി സ്മയത്തേയും പ്രസവിച്ചു. ക്രിയ യോഗത്തേയും, ഉന്നതി ദര്‍പ്പത്തേയും, ബുദ്ധി അര്‍ത്ഥത്തേയും, മേധ സ്മൃതിയേയും തിതിക്ഷ ക്ഷേമത്തേയും, ഹ്രീ പ്രശയത്തേയും പ്രസവിച്ചു. ധര്‍മ്മന്റെ പത്‌നിമാരില്‍ സര്‍വഗുണങ്ങളും തികഞ്ഞവളായിരുന്നു മൂര്‍ത്തി. ധര്‍മ്മന് മൂര്‍ത്തിയില്‍ നരന്‍ എന്നും നാരായണന്‍ എന്നും വിഖ്യാതരായ രണ്ടു പുത്രന്മാരുണ്ടായി. അവരുടെ ജനനസമയത്ത് പ്രപഞ്ചത്തിലെ എല്ലാവരും ആനന്ദനിര്‍വൃതരായിത്തീര്‍ന്നു.

ജനങ്ങളുടെ മനസ്സും, ദിക്കുകള്‍, സരസ്സുകള്‍, പുഴകള്‍ എന്നിവയും തെളിഞ്ഞ വായു മന്ദം മന്ദം വീശി. ആകാശത്തില്‍ ദിവ്യവാദ്യങ്ങള്‍ മുഴങ്ങി. ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി, മഹര്‍ഷിമാര്‍ സ്തുതിച്ചു. ഗന്ധര്‍വ്വന്മാരും കിന്നരന്മാരും പാട്ടുപാടി.

ദേവസ്ത്രീകള്‍ ആനന്ദനൃത്തം ചെയ്തു. ബ്രഹ്മാവ് മുതലായ ദേവന്മാര്‍ സ്തുതിഗീതങ്ങള്‍ പാടി അവതാര സ്വരൂപികളായ നര നാരായണന്മാരെ വാഴ്‌ത്തി സ്തുതിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.