ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെടാന്‍ കാരണം. ജെഎന്‍യു സംഭവത്തെ ലഷ്കറെ തോയ്ബ തലവന്‍ ഹാഫിസ് സെയ്ദ് പിന്തുണച്ചതായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങും വെളിപ്പെടുത്തി.
ലഷ്ക്കര്‍ തലവന്‍ ഹാഫിസ് സെയ്ദിന്റെ പിന്തുണ ജെഎന്‍യു സംഭവത്തിനുണ്ട്. പാക് അനുകൂല മുദ്രാവാക്യം വിളിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിസ് സെയ്ദിന്റെ പിന്തുണ ഉണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മള് മനസ്സിലാക്കണം. വളരെയധികം നിര്‍ഭാഗ്യകരമായ സംഭവമാണ് ജെഎന്‍യുവില്‍ നടന്നത്, രാജ്നാഥ്സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഢതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരോട് ക്ഷമിക്കാനാവില്ലെന്നും രാജ്നാഥ്സിങ് പറഞ്ഞു.
നിരപരാധികളായ വിദ്യാര്‍ത്ഥികളെ യാതൊരു കാരണവശാലും പിടികൂടരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ പിടികൂടി നിയമനടപടികള്‍ക്ക് വിധേയരാക്കണം. രാഷ്ട്രീയനേട്ടത്തിനായി ജെഎന്‍യു വിഷയം ഉപയോഗിക്കരുതെന്ന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളോടും കേന്ദ്രആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍നിന്നും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത്, രാജ്നാഥ്സിങ് വിശദീകരിച്ചു.
രാജ്യവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ വിളിച്ചവരോട് യാതൊരു വിധത്തിലുമുള്ള ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന് കഴിഞ്ഞദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ എന്നിവരോട് രാജ്നാഥ്സിങ് വ്യക്തമാക്കിയിരുന്നു. ഡി.രാജയുടെ മകള്‍ അപരാജിത അടക്കമുള്ള പത്തുവിദ്യാര്ത്ഥികളെയാണ് കേസില്‍ ദല്‍ഹി പോലീസ് തേടുന്നത്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കന്‍ഹയ്യ കുമാറും മുന്‍ ഡിഎസ്യു അംഗം ഉമര്‍ ഖാലിദുമാണ് അഫ്സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചതെന്ന് ദല്‍ഹി പോലീസ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉമര്‍ ഖാലിദ് ന്യൂദല്‍ഹിയിലെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
കേസന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി ആറു വിദ്യാര്‍ത്ഥികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വൈസ് ചാന്‍സലര്‍ക്ക് പോലീസ് കത്തുനല്‍കിയിട്ടുണ്ട്. രാമനാഗ, ഉമര്‍ ഖാലിദ്, അശുതോഷ് കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, അനിത പ്രകാശ് എന്നിവരെയാണ് പോലീസ് തേടുന്നത്. ഇവര്‍ക്കായി ദല്‍ഹി പോലീസിന്റെ അഞ്ചുസംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ങ്കെടുത്ത് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത്. ഇതില്‍ 15-20 പേര് പെണ്‍കുട്ടികളാണ്.
ആര്‍എസ്എസ് അപലപിച്ചു
ന്യൂദല്‍ഹി: അഫ്സല് ഗുരുവെന്ന ഭീകരവാദിക്കുവേണ്ടി ഭാരതവിരുദ്ധ മുദ്രാവാക്യം മുഴക്കി ജെഎന്‍യുവില്‍ നടത്തിയ പ്രകടനത്തെ ആര്‍എസ്എസ് അപലപിച്ചു. ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ ഭീകരവാദിയെ പിന്തുണച്ചും ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും നടത്തിയ പ്രകടനം ഏറെ ഉത്കണ്ഠയുളവാക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ പ്രസ്തമാവിച്ചു.
പൊതുഖജനാവിലെ പണം ഉപയോഗിച്ച്, പഠിക്കുന്നതിനുപകരം വിദ്യാര്‍ത്ഥികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതും ചില അദ്ധ്യാപകര്‍ അതിനെ പിന്തുണയ്ക്കുന്നതും ഗുരുതര വിഷയമാണ്. ഈ നടപടികളെ അപലപിക്കുകയും കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്യേണ്ട രാഷ്ട്രീയ നേതാക്കള്‍ പലരും ഇതിനൊക്കെ കൂട്ടുനില്‍ക്കുകയാണ്, ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വൈദ്യ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: