ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ യോഗസ്ഥലത്തേക്ക് പ്രതിഷേധിച്ചെത്തിയ എബിവിപിക്കാരുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് വരുത്തിത്തീര്‍ത്ത് വ്യാജ വീഡിയോ നിര്‍മ്മിച്ചവര്‍ക്കെതിരെ എബിവിപി ദേശീയ നേതൃത്വം പോലീസില്‍ പരാതി നല്‍കി. വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസും എബിവിപി നല്‍കിയിട്ടുണ്ട്. പോലീസ് പരാതി സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എബിവിപിക്കുനേരേ നടന്ന വലിയ ആക്രമണമായി വ്യാജ ദൃശ്യങ്ങള്‍ സംഘടന കാണുന്നു. ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. എബിവിപിയെ അപകീര്‍ത്തിപ്പെടുത്തി കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനും സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമായാണ് വ്യാജ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. പോലീസ് ശക്തമായ നടപടി സ്വീകരിക്കാതെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും എബിവിപി ദേശീയ നേതൃത്വം വ്യക്തമാക്കി.
















