ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഭാരതവിരുദ്ധ മുദ്രാവാക്യം വിളിച്ചവരില്‍ സ്വന്തം മകളുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്ന് സിപിഐ നേതാവ് ആനിരാജ. ഒരു ഭാരത പൗരയെന്ന നിലയില്‍ അതംഗീകരിക്കാനാകില്ല. തന്റെ മകള്‍ അങ്ങനെ ചെയ്താല്‍ നടപടി സ്വീകരിക്കണം, ആനിരാജ പറഞ്ഞു.
സിപിഐ ദേശീയ നേതാക്കളായ ഡി. രാജ എംപിയുടേയും ആനിരാജയുടേയും മകള്‍ അപരാജിത ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെയാണ് ദല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. അപരാജിത മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ പരാതിക്കാരന്‍ കൂടിയായ മഹേഷ് ഗിരി എംപിയാണ് പുറത്തുവിട്ടത്.
















