ന്യൂദല്‍ഹി: അഞ്ച് ലഷ്കര്‍ ഇ തോയ്ബ ഭീകരരെ കശ്മീരില്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. കൊല്ലപ്പെട്ട എല്ലാ ഭീകരരും വിദേശികളാണെന്ന് സൈന്യം അറിയിച്ചു. ഇവരില്‍നിന്നും ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തതായി ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജന. സതീഷ് ദുവ പറഞ്ഞു.
ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച രണ്ട് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയിടെ നുഴഞ്ഞ് കയറിയ ഭീകരരാണിവര്‍. ഇന്റലിജന്‍സ് വിഭാഗത്തിന്റെ സൂചനകളെത്തുടര്‍ന്ന് മറ്റ് സുരക്ഷാവിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഓപ്പറേഷന് നടത്തിയത്. അതേസമയം, ജെയ്ഷേ മൊഹമ്മദിന്റെ യാതൊരു സാന്നിധ്യവും ഇപ്പോള്‍ കശ്മീരില്‍ ഇല്ലെന്നും ദുവ പറഞ്ഞു. കഴിഞ്ഞവര്‍ഷം രണ്ടുതവണ ഇവര്‍ ആക്രമണത്തിന് മുതിര്‍ന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഭീകരര്‍ക്കെതിരെയുള്ള നടപടിയില്‍ ഒരു മേജര്‍ ഉള്‍പ്പടെ നാല് സൈനികര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ സൈനിക ആശുപത്രയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: